റെഗുലര്‍ പ്ലാനില്‍ നിന്ന് എങ്ങനെയാണ് ഡയറക്റ്റ് പ്ലാന്‍ വ്യത്യസ്തമാകുന്നത്?

റെഗുലര്‍ പ്ലാനില്‍ നിന്ന് എങ്ങനെയാണ് ഡയറക്റ്റ് പ്ലാന്‍ വ്യത്യസ്തമാകുന്നത്? zoom-icon

ഒരു അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണെന്ന് സങ്കല്‍പിക്കുക. ആ സ്ഥലത്തെക്കുറിച്ച് നിങ്ങള്‍ക്ക് വലിയ ധാരണയും ഇല്ല. നിങ്ങള്‍ എങ്ങനെ ആ ട്രിപ്പ് പ്ലാന്‍ ചെയ്യും? നിങ്ങള്‍ ഒന്നുകില്‍ ഒരു ട്രാവല്‍ ഏജന്‍റിനെ വിളിച്ച് നിങ്ങളുടെ ട്രിപ്പ് ബുക്ക് ചെയ്യും. അല്ലെങ്കില്‍ താമസിക്കാനുള്ള ഇടവും കാണാനുള്ള സ്ഥലവും യാത്ര ചെയ്യേണ്ട രീതികളും മണിക്കൂറുകളോളം ചെലവഴിച്ച് ഗവേഷണം നടത്തുകയും ഒടുവില്‍ യാത്ര ചെയ്യേണ്ട വിവരങ്ങള്‍ കണ്ടെത്തുകയും അങ്ങനെ നിങ്ങള്‍ ബുക്കിംഗ് നടത്തുകയും ചെയ്യും. ഒന്നുകില്‍ നിങ്ങള്‍ ഒരാളില്‍ നിന്ന് സഹായം തേടുകയും അവരിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നു. ഇവയാണ് ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം.

ഇതു തന്നെയാണ് ഡയറക്റ്റ് പ്ലാനുകളും റെഗുലര്‍ പ്ലാനുകളും തമ്മിലുള്ള വ്യത്യാസവും. നിങ്ങള്‍ ഒരു ഡിസ്ട്രിബ്യൂട്ടറിലൂടെ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, നിങ്ങളുടെ പണം ഒരു റെഗുലര്‍ പ്ലാനില്‍ ആയിരിക്കും നിക്ഷേപിക്കപ്പെടുക. നിങ്ങള്‍ നേരിട്ട് ഒരു ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, നിങ്ങളുടെ പണം ഒരു പ്രസ്തുത സ്കീമിന്‍റെ ഡയറക്റ്റ് പ്ലാനില്‍ ആയിരിക്കും നിക്ഷേപിക്കപ്പെടുക. ഒരേ സ്കീമിലേക്കും പോര്‍ട്ട്‌ഫോളിയോയിലേക്കും നിങ്ങള്‍ക്ക് ആക്സെസ് നല്‍കുന്നവയാണ് ഇരു പ്ലാനുകളും. അവ വ്യത്യസ്തമാകുന്നത് NAVകളിലും എക്സ്പന്‍സ് റേഷ്യോയിലും മാത്രമാണ്. റെഗുലര്‍ പ്ലാനുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടതിനാല്‍, റെഗുലര്‍ പ്ലാനുകളുടെ എക്സ്പന്‍സ് റേഷ്യോ ഡയറക്റ്റ് പ്ലാനുകളേക്കാള്‍ ഉയര്‍ന്നതായിരിക്കും. ഇത് ഒരേ സ്കീമില്‍ ഉള്ള ഡയറക്റ്റ് പ്ലാനുകളെ അപേക്ഷിച്ച് റെഗുലര്‍ പ്ലാനുകളുടെ NAVയില്‍ നേരിയ കുറവ് ഉണ്ടാക്കും.

സ്വയം ഗവേഷണം നടത്തി തങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ മാനേജ് ചെയ്യാന്‍ മിടുക്കുള്ള നിക്ഷേപകര്‍ക്ക് ഡയറക്റ്റ് പ്ലാന്‍ തെരഞ്ഞെടുക്കാം. അല്ലാത്തവര്‍ക്ക് റെഗുലര്‍ പ്ലാന്‍ ആകും കൂടുതല്‍ അനുയോജ്യം.
 

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??