തൊഴില്‍കാല ജീവിതത്തിന്റെ അത്രയും ദൈർഘ്യമുള്ളതാകാം റിട്ടയര്‍മെന്‍റിനു ശേഷമുള്ള ജീവിതം എന്ന സത്യം മിക്കവര്‍ക്കും ബോധ്യപ്പെടാറില്ല. റിട്ടയര്‍മെന്‍റിനു ശേഷമുള്ള ചുരുങ്ങിയത് 25-30 വര്‍ഷക്കാലം ജീവിക്കാന്‍അവര്‍ക്ക് ഭീമമായ ഒരു തുക സമാഹരിക്കേണ്ടതുണ്ട്. കൃത്യമായ സാമ്പത്തിക ആസൂത്രണം ഇല്ലാത്ത പക്ഷം, നിങ്ങളുടെ സമ്പാദ്യം എല്ലാ ചെലവുകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കും പര്യാപ്തമായേക്കില്ല. പക്ഷേ റിട്ടയര്‍മെന്‍റിനു ശേഷമുള്ള 25-30 വര്‍ഷക്കാലം അതിജീവിക്കാന്‍ നിങ്ങൾ എങ്ങനെ ഒരു കോർപ്പസ് സമാഹരിക്കും? അതിന് ആദ്യം, റിട്ടയര്‍മെന്‍റിനു ശേഷം നിങ്ങളുടെ വാർഷിക ചെലവുകൾ എങ്ങനെയായിരിക്കുമെന്ന് ഞങ്ങളുടെ പണപ്പെരുപ്പത്തിന്‍റെ കാൽക്കുലേറ്റർ ഉപയോഗിച്ച് മനസ്സിലാക്കണം. അതിനു ശേഷം റിട്ടയര്‍മെന്‍റിനു ശേഷമുള്ള 25-30 വർഷക്കാലം അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമായ മൊത്തം കോർപ്പസ് തീരുമാനിക്കണം. നിങ്ങൾക്ക് ആവശ്യമായ റിട്ടയർമെന്റ് കോർപ്പസ് മനസ്സിലായിക്കഴിഞ്ഞാല്‍, ഞങ്ങളുടെ ലക്ഷ്യങ്ങളുടെ SIP കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങൾ മുകളിൽ കണക്കുകൂട്ടിയ കോർപ്പസ് സമാഹരിക്കാൻനിങ്ങൾഇപ്പോൾ, ജോലി ചെയ്യുന്ന കാലയളവിൽ ആരംഭിക്കേണ്ട പ്രതിമാസ SIP നിക്ഷേപങ്ങള്‍എത്രയാണെന്ന് അറിയാന്‍കഴിയും. SIP ആയി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടം അത് നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തില്ല എന്നതാണ്. മാത്രമല്ല നിങ്ങളുടെ പ്രതിമാസ വരുമാനത്തിൽ നിന്നു തന്നെ അതിന് പണം കണ്ടെത്താനും കഴിയും.
അടുത്തത്, നിങ്ങളുടെ നഷ്ട സഹന ശേഷിക്ക് അനുസൃതമായി ദീർഘകാല വളർച്ച നല്‍കുന്ന ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ തെരഞ്ഞെടുക്കുകയാണ്. ദീർഘകാലത്തേക്ക് ശുപാർശ ചെയ്യുന്നത് ഇക്വിറ്റി ഫണ്ടുകൾ ആണെങ്കിലും, നിങ്ങൾക്ക് ഡെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകളും തെരഞ്ഞെടുക്കാം. തുടര്‍ന്ന് നിങ്ങൾ തെരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിഭാഗവും തരവും കൊണ്ട് നിങ്ങളുടെ റിട്ടേൺ പ്രതീക്ഷകൾ താരതമ്യം ചെയ്യണം.
നല്ല തുടക്കം ഗംഭീര വിജയം നല്‍കും. ഏറ്റവും സാധ്യമായ രീതിയിലൂടെ കാലേക്കൂട്ടിത്തന്നെ അച്ചടക്കത്തോടെ നിക്ഷേപിച്ചാല്‍, സന്തോഷകരമായ ഒരു റിട്ടയര്‍മെന്റ് ജീവിതത്തിന് ആവശ്യമായ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അനായാസമായി കൈവരിക്കാം.