റിട്ടയർമെന്റ് ആസൂത്രണത്തിനുള്ള മികച്ച ഓപ്ഷൻ ഏതാണ്: മ്യൂച്വൽ ഫണ്ടുകളോ ഇൻഷുറൻസോ?

റിട്ടയർമെന്റ് ആസൂത്രണത്തിനുള്ള മികച്ച ഓപ്ഷൻ ഏതാണ്: മ്യൂച്വൽ ഫണ്ടുകളോ ഇൻഷുറൻസോ? zoom-icon

പെൻഷൻ പദ്ധതികൾ വിരമിക്കൽ സമയത്ത് ആന്വിറ്റി രൂപത്തിൽ ഒരു സുനിശ്ചിത വരുമാന മാർഗ്ഗം നൽകുന്നു. എന്നിരുന്നാലും, അവ അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ദ്രവ്യത നൽകുന്നില്ല, വൈവിധ്യവൽക്കരണത്തിന്റെയും നിക്ഷേപ ശൈലികളുടെയും കാര്യത്തിൽ പരിമിതമായ തിരഞ്ഞെടുപ്പാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.. ഒരു പെൻഷൻ പദ്ധതിക്കായി അടച്ച പ്രീമിത്തിൽ  നികുതി കിഴിക്കുന്നതാണ്.

നിങ്ങൾ ഒരു ഇ‍എൽഎസ്‍എസ്  ഫണ്ടിൽ  അല്ല നിക്ഷേപിക്കുന്നതെങ്കിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കില്ല, എന്നാൽ നിങ്ങളുടെ ആവശ്യമനുസരിച്ച് ഒരു റിട്ടയർമെന്റ് പ്ലാൻ രൂപകൽപ്പന ചെയ്യുന്നതിന് അവ കൂടുതൽ വൈവിധ്യവും വഴക്കവും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ചെറുപ്പമാണെങ്കിൽ, നിങ്ങളുടെ റിസ്ക് മുൻ‌ഗണനയ്ക്ക് അനുയോജ്യമായ ഇക്വിറ്റി ഫണ്ടുകളിൽ നിങ്ങൾക്ക് എസ്‍ഐപികൾ ആരംഭിക്കാനും നിങ്ങളുടെ വിരമിക്കലിനടുത്ത് വരെ അവ തുടരാനും കഴിയും. ഈ കാലയളവു കൊണ്ട് നിങ്ങൾക്ക് ഒരു നല്ല കോർപ്പസ് സമാഹരിക്കാനാകും. നിങ്ങളുടെ റിസ്ക് കുറയ്ക്കുന്നതിന് വിരമിക്കുന്നതിന് 2-3 വർഷം മുമ്പ് എസ്ടിപി (സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ) വഴി ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലേക്ക് ഇത് മാറ്റാവുന്നതുമാണ്.

എസ്‌ഐ‌പി വഴി നിങ്ങളുടെ വിരമിക്കലിനായി നിങ്ങൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്യാതെ, റിട്ടയർമെന്റിന് തൊട്ടുമുമ്പ് ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾക്ക്   ലംപ്‌സം സേവിംഗ്സ് നിക്ഷേപിക്കാനും റിട്ടയർമെന്റിന് ശേഷമുള്ള എല്ലാ മാസവും ഒരു നിശ്ചിത തുക പിൻവലിക്കാനായി  എസ്‌ഡബ്ല്യുപി തിരഞ്ഞെടുക്കാനും കഴിയും.   

പെൻഷൻ പദ്ധതികൾക്ക് യാഥാസ്ഥിതികമായ അലോക്കേഷനും സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. അതേ സമയം, മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ അനുയോജ്യമായ അലോക്കേഷനോടുകൂടിയ ഒരു ഫണ്ട് തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങളുടെ വരുമാന സ്ലാബ് അനുസരിച്ച് ആന്വിറ്റി വരുമാനത്തിന് നികുതി ചുമത്തുമ്പോൾ, മ്യൂച്വൽ ഫണ്ട് പിൻവലിക്കലിന് നിങ്ങൾ മൂലധന നേട്ട നികുതി മാത്രമാണ് നൽകുന്നത്. അതിനാൽ  മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നികുതി-കാര്യക്ഷമമായിരിക്കാനാകും.
 

450

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??