ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു പോലെയാണ് ഇതും. തുടക്കത്തിൽ അല്പം പേപ്പർവർക്കുകൾ ആവശ്യമായി വരും. തുടര്ന്ന് നിങ്ങൾക്ക് അതിന്റെ എല്ലാ സേവനങ്ങളും തടസ്സരഹിതമായി ഉപയോഗിക്കാൻ കഴിയും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും സമാനമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് യാത്ര ആരംഭിക്കാനുള്ള അടിസ്ഥാനപരമായി വേണ്ടത് വെരിഫിക്കേഷന് ആവശ്യമായ രേഖകൾ സമർപ്പിച്ചു കൊണ്ട് നിങ്ങളുടെ കെവൈസി പൂർത്തിയാക്കുക എന്നതാണ്. കെവൈസി പൂർത്തിയായിക്കഴിഞ്ഞാൽ, ഏത് സമയത്തും ഏത് തുകയും നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
മ്യൂച്വൽ ഫണ്ടുകളുടെ ലോകത്തേക്ക് കടക്കാനുള്ള താക്കോൽ ആണ് ഒറ്റത്തവണത്തെ പ്രക്രിയയായ കെവൈസി. ഇത് ഏത് മ്യൂച്വൽ ഫണ്ടിലേക്കും ഉള്ള നിങ്ങളുടെ പ്രവേശനം അയത്നലളിതമാക്കും. നിങ്ങളുടെ കെവൈസി വെരിഫൈ ചെയ്തു കഴിഞ്ഞാല്ഇതെല്ലാം നിങ്ങള്ക്ക് വീട്ടിലിരുന്നു തന്നെ ചെയ്യാനും കഴിയും. ഇപ്പോഴെല്ലാം, നിങ്ങൾക്ക് പൂർണമായും ഓൺലൈനിൽ തന്നെയുള്ള ഇ-കെവൈസി തെരഞ്ഞെടുക്കാം. പക്ഷേ, ഇ-കെവൈസി നിങ്ങളുടെ നിക്ഷേപം ഒരു ഫണ്ട് ഹൗസിന് പ്രതിവർഷം 50,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കെവൈസി വെരിഫിക്കേഷന്പൂർത്തിയാക്കിയ ശേഷം, ഡിസ്റ്റ്രിബ്യൂട്ടര്മാരിലൂടെയോ നേരിട്ടോ നിങ്ങൾക്ക് ഏത് മ്യൂച്വൽ ഫണ്ടിലും അനായാസമായി നിക്ഷേപിക്കാം. പ്രസ്തുത മ്യൂച്വൽ ഫണ്ടിൽ ഒരു റിഡംപ്ഷന്അഭ്യർത്ഥന സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പണം പിൻവലിക്കാം. 3-4 പ്രവൃത്തി ദിവസത്തിനുള്ളിൽ ആ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. സത്യത്തിൽ, നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഓണ്ലൈനില്തന്നെ എസ്ഐപിയായോ ലംപ്സം ആയോ നിക്ഷേപിക്കാനും ഒരു സ്കീമിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും വില്ക്കാനും അടക്കമുള്ള ഏതാണ്ട് എല്ലാ കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ കഴിയും.