സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, ഊർജ്ജം, ഫിനാൻഷ്യൽ സേവനങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകൾ പോലുള്ള ഒരു പ്രത്യേക വ്യവസായത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് സെക്ടറൽ ഫണ്ടുകൾ. അവ ആ മേഖലയിലെ സ്റ്റോക്കുകളിൽ കുറഞ്ഞത് 80% ഫണ്ടെങ്കിലും നിക്ഷേപിക്കുന്നു, ഈ മേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ നിക്ഷേപം നിശ്ചിത മേഖലയിൽ ഊന്നിയുള്ളതായതിനാൽ ഉയർന്ന നഷ്ടസാധ്യതയുള്ളതാണ്.
സെക്ടറൽ ഫണ്ടുകളുടെ സവിശേഷതകൾ
സെക്ടറൽ ഫണ്ടുകൾ നിർദ്ദിഷ്ട മേഖലകളിൽ ശ്രദ്ധയൂന്നുന്നു,അവ പ്രധാനമായും ആ മേഖലകളിലെ കമ്പനികളിൽ നിക്ഷേപിക്കുന്നു എന്നതാണ് ഇതിനർത്ഥം. തിരഞ്ഞെടുക്കപ്പെട്ട മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഈ ഊന്നൽ ഉയർന്ന വരുമാനത്തിന് കാരണമാകും. എന്നിരുന്നാലും, ആ മേഖലകളിലെ പ്രകടനം മോശമാണെങ്കിൽ, അതിന് ഉയർന്ന നഷ്ടസാധ്യതയുണ്ട്. അതിന്റെ ഫലമായി, ഈ ഫണ്ടുകളിൽ നിന്നുള്ള വരുമാനം പ്രവചിക്കാനാവാത്തതും തിരഞ്ഞെടുത്ത മേഖലകളുടെ പ്രകടനത്തെ ആശ്രയിച്ച് ഏറ്റക്കുറച്ചിലുള്ളതും ആകാം.
സെക്ടറൽ മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ
- ഒരു വ്യവസായത്തിനുള്ളിലെ വൈവിധ്യവൽക്കരണം ഒരു പ്രത്യേക മേഖലയിലെ വിവിധ കമ്പനികളിലേക്കോ ആസ്തികളിലേക്കോ നിക്ഷേപം വ്യാപിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
- ഈ ഫണ്ടുകൾ ഒരു പ്രത്യേക വ്യവസായത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ബിസിനസ്സുകളിൽ ശ്രദ്ധയൂന്നുന്നതിനാൽ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയുണ്ട്.
ഒരു പ്രത്യേക വ്യവസായത്തിന്റെ സാധ്യതകളിൽ നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കുകയും, താരതമ്യേന ഉയർന്ന നഷ്ടസാധ്യതകൾ സ്വീകരിക്കാൻ തയ്യാറുമാണെങ്കിൽ, സെക്ടറൽ ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്.
നിരാകരണം:
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.