കാറ്റഗറൈസേഷനും അതുവഴി അവയില്‍ അടങ്ങിയിരിക്കുന്ന പോർട്ട്ഫോളിയോകള്‍ക്കും അനുസൃതമായി മ്യൂച്വല്‍ ഫണ്ടുകളെ പലതരം റിസ്ക് ഫാക്ടറുകൾ ബാധിക്കാൻ സാധ്യതയുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ നിരവധി റിസ്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അവയിൽ ഏറ്റവും നിര്‍ണായകമായത് മാർക്കറ്റ് റിസ്ക് ആണ്. ഒരു കാറ്റഗറി എന്ന നിലയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ‘ഹൈ റിസ്ക്’ നിക്ഷേപ ഉൽപ്പന്നങ്ങളായാണ് കണക്കാക്കുന്നത്. എല്ലാ ഇക്വിറ്റി ഫണ്ടുകളും മാര്‍ക്കറ്റ് റിസ്കുകള്‍ക്ക് വിധേയമാണെങ്കിലും ഇക്വിറ്റി ഫണ്ടിന്റെ തരത്തെ ആശ്രയിച്ച് റിസ്കിന്റെ അളവ് ഓരോ ഫണ്ടിലും വ്യത്യസ്തമായിരിക്കും.
സാമ്പത്തികമായി മികച്ച നിലയില്‍ ഉള്ളതും ചിരപ്രതിഷ്ഠ നേടിയതുമായ കമ്പനികളുടെ സ്റ്റോക്കുകളായ ലാർജ്ക്യാപ്പ് കമ്പനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ലാർജ്ക്യാപ് ഫണ്ടുകൾ, ഏറ്റവും നഷ്ട സാധ്യത കുറഞ്ഞവയായാണ് കണക്കാക്കപ്പെടുന്നത്. കാരണം, ഈ സ്റ്റോക്കുകൾ മിഡ് ക്യാപ്പിന്റെയും ചെറിയ കമ്പനികളുടെയും സ്റ്റോക്കുകളേക്കാൾ സുരക്ഷിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലോ റിസ്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് സാധാരണഗതിയില്‍ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ഉണ്ടായിരിക്കും. അത് ലാര്‍ജ് ക്യാപ്പ് വിഭാഗത്തിലെ മേഖലകളിൽ ഉടനീളം നിക്ഷേപിച്ചിട്ടുണ്ടായിരിക്കും. പാസീവ് സ്ട്രാറ്റജി പിന്തുടരുന്നതും വിശാല വിപണിയിലെ സൂചികകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്‍ഡെക്സ് ഫണ്ടുകളും ഇടിഎഫുകളും വൈവിധ്യമാര്‍ന്ന മികച്ച മാർക്കറ്റ് സൂചികകളെ പ്രതിഫലിപ്പിക്കുന്നതിനാൽ നഷ്ട സാധ്യത കുറഞ്ഞവയായാണ് കണക്കാക്കപ്പെടുന്നത്.
ഫോക്കസ്ഡ് ഫണ്ടുകൾ, സെക്ടറൽ ഫണ്ടുകൾ, തീമാറ്റിക് ഫണ്ടുകൾ എന്നിവ റിസ്ക് സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്താണ്. കാരണം അവയില്‍ കോണ്‍സന്‍ട്രേറ്റഡ് പോർട്ട്ഫോളിയോകൾ ആണ് ഉള്ളത്. ഒന്നോ രണ്ടോ സെക്ടറുകളില്‍ മാത്രമായി നിക്ഷേപം പരിമിതപ്പെട്ടിരിക്കുന്ന ഹൈ റിസ്ക് ഇക്വിറ്റി ഫണ്ടുകളില്‍ കോണ്‍സന്‍ട്രേഷന്‍ റിസ്ക് ആണ് സംഭവിക്കാന്‍ സാധ്യതയുള്ളത്. ഫോക്കസ്ഡ് ഫണ്ടുകൾ പ്രശസ്തമായ ലാര്‍ജ് ക്യാപ്പ് സ്റ്റോക്കുകളിലാണ് നിക്ഷേപിക്കുന്നതെങ്കിലും, അവ സാധാരണഗതിയില്‍ 25-30 സ്റ്റോക്കുകളേ കൈവശം വയ്ക്കുന്നുള്ളൂ എന്നതിനാൽ കോണ്‍സന്‍ട്രേഷന്‍ റിസ്ക് കൂടുതലാണ്. ഫണ്ട് മാനേജർ കൃത്യ സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കിൽ, ഡൈവേഴ്സിഫൈഡ് ലാര്‍ജ് ക്യാപ്പ് ഫണ്ടിനേക്കാൾ ഉയർന്ന വരുമാനം അദ്ദേഹത്തിന് നേടിത്തരാന്‍ കഴിയും, പക്ഷേ മറിച്ചും സംഭവിക്കാം.
സെക്ടറല്‍ ഫണ്ടുകൾ ഓട്ടോ, എഫ്എംസിജി അല്ലെങ്കിൽ ഐടി പോലുള്ള ഏതെങ്കിലും ഒരു മേഖലയിലെ ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ നിര്‍ണായകമായ റിസ്ക് അതില്‍ ഉണ്ട്. കാരണം പ്രസ്തുത വ്യവസായത്തെ ബാധിക്കുന്ന ഏതെങ്കിലും അഭികാമ്യമല്ലാത്ത സംഭവങ്ങൾ പോർട്ട്ഫോളിയോയിലെ എല്ലാ സ്റ്റോക്കുകളെയും പ്രതികൂലമായി ബാധിക്കും. തീമാറ്റിക് ഫണ്ടുകൾ നിലവിൽ ഡിമാന്‍ഡ് ഉള്ള ചില ബന്ധപ്പെട്ട വ്യവസായങ്ങളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. പക്ഷേ കാലങ്ങള്‍ കൊണ്ട് അതിന്റെ തിളക്കം നഷ്ടപ്പെട്ടേക്കാം.
ഇക്വിറ്റി ഫണ്ടുകൾ മറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന വരുമാനം നല്‍കുമെന്ന പൊതുവായ ധാരണയാണ് നിക്ഷേപകര്‍ക്ക് ഉള്ളത്. പക്ഷേ എല്ലാ ഇക്വിറ്റി ഫണ്ടുകളും ഒരുപോലെയല്ല എന്ന വസ്തുത അവർ അറിഞ്ഞിരിക്കണം. റിട്ടേൺ സാധ്യതകൾ അവയുടെ ഇക്വിറ്റി ഫണ്ട് റിസ്ക് പ്രൊഫൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നതിനു മുമ്പ് വിവിധ മേഖലകളിൽ ഉടനീളമുള്ള ഒരു ഫണ്ടിന്റെ ഡൈവേഴ്സിഫിക്കേഷന്റെ വ്യാപ്തിയും കോണ്‍സന്‍ട്രേഷന്‍ റിസ്ക് ഉണ്ടോ എന്ന് അറിയാന്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഏതിലാണെന്നും മനസ്സിലാക്കണം. ഏറ്റവും കുറഞ്ഞ റിസ്ക് ഉള്ള അല്ലെങ്കിൽ ഉയർന്ന വരുമാനം ഉള്ള ഫണ്ടുകൾ നോക്കുന്നതിനു പകരം, നിങ്ങൾക്ക് സ്വീകാര്യമായ റിസ്ക് ലെവലുകൾ ഉള്ള ഒരു ഫണ്ട് തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം.