സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം ആശങ്കയുണ്ടാക്കുന്നതാണ്, പ്രത്യേകിച്ചും നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ. എന്നിരുന്നാലും, പരീക്ഷിച്ചതും പരിശോധിക്കപ്പെട്ടതുമായ ഒരു നിക്ഷേപ തന്ത്രമുണ്ട്. അത് സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം ലളിതവും എളുപ്പവുമാക്കുക മാത്രമല്ല, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും: അതാണ് എസ്ഐപികൾ അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ.
കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തുക നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) നിങ്ങളെ അനുവദിക്കുന്നു. സ്ഥിരമായി ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കോംപൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താൻ എസ്ഐപികൾക്ക് നിങ്ങളെ സഹായിക്കാനാകും.
ഓരോ മാസവും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുന്ന ചെറിയ തുകയ്ക്ക് കാലക്രമേണ ഒരു സുപ്രധാന നിക്ഷേപ പോർട്ട്ഫോളിയോ ആയി വളരാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിന് തടസ്സങ്ങളില്ലാത്തതും അച്ചടക്കത്തോടെയുള്ളതുമായ സമീപനം തേടുന്നവർക്ക് എസ്ഐപികൾ മികച്ച നിക്ഷേപ മാർഗ്ഗമാണ്. ഉൽപ്പന്നത്തിന്റെ/സ്കീമിന്റെ അനുയോജ്യത സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ഉറപ്പില്ലെങ്കിൽ, ഒരു മ്യൂച്വൽ ഫണ്ട് വിദഗ്ധനിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.
മിക്കപ്പോഴും, ആളുകൾ എസ്ഐപികളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നു. കാരണം ഇത് വളരെ സങ്കീർണ്ണമാണെന്നാണ് അവർ കരുതുന്നത്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്, അതുകൊണ്ട് അവർ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നു.
എന്നിരുന്നാലും, നിങ്ങളുടെ ഇൻവെസ്റ്റ്മെന്റിന്റെ കോസ്റ്റ് ഓഫ് ഡിലേ വളരെ വലുതായിരിക്കും! നിങ്ങൾ ഒരു എസ്ഐപിയിൽ പ്രതിമാസം 1,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പോലും, രണ്ട് വർഷത്തെ കാലതാമസം നിങ്ങൾക്ക് വലിയ നഷ്ടമായിരിക്കും!
വിശ്വാസം വരുന്നില്ലേ? നമുക്ക് സംഖ്യകൾ ഒന്നു പരിശോധിക്കാം!
25 വയസ്സിൽ, പ്രതിവർഷം 12% വരുമാനം നൽകുന്ന ഒരു ഇക്വിറ്റി എസ്ഐപിയിൽ 30 വർഷത്തേക്ക് 1,000 രൂപ വീതം നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് കരുതുക. ചില കാരണങ്ങളാൽ, നിങ്ങൾ രണ്ട് വർഷത്തിന് ശേഷം പ്ലാൻ ആരംഭിക്കാൻ തീരുമാനിക്കുന്നു. നിങ്ങളുടെ നിക്ഷേപ സമയപരിധി അപ്പോൾ 28 വർഷമാകും. നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള വരുമാനം ചുവടെയുള്ള പട്ടികയിൽ കാണിച്ചിക്കുന്നു. എന്നിരുന്നാലും, ഈ വരുമാനം നഷ്ടസാധ്യതകൾക്ക് വിധേയമാണെന്ന കാര്യം അംഗീകരിക്കേണ്ടത് പ്രധാനമാണ്:
വിശദാംശങ്ങൾ |
25 വയസ്സിൽ ആരംഭിക്കുന്നു |
27 വയസ്സിൽ ആരംഭിക്കുന്നു |
നിക്ഷേപ സമയപരിധി |
30 |
28 |
പ്രതിമാസം നിക്ഷേപിക്കുന്ന തുക |
രൂ. 1,000 |
രൂ. 1,000 |
നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം |
12% |
12% |
നിക്ഷേപിച്ച തുക |
രൂ. 3,60,000 |
രൂ. 3,36,000 |
മൊത്തം ശേഖരിക്കപ്പെട്ട തുകയും വരുമാനവും |
രൂ. 35,29,914 |
രൂ. 27,58,585 |
വൈകിയ നിക്ഷേപത്തിന്റെ നഷ്ടം |
- |
രൂ. 7,71,329 |
* മുകളിലുള്ള കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതും നഷ്ട സാധ്യതകൾക്ക് വിധേയവുമാണ്.
ഇത്രയും ദീർഘമായ കാലയളവിലെ ഡെറ്റ് ഫണ്ടിലെ എസ്ഐപി സംശയകരമാണ്. ഒരു ഹൈബ്രിഡ് ഫണ്ടാകാമെന്ന് പരിഗണിക്കാം
നിങ്ങൾക്ക് കാണാൻ കഴിയുന്നത് പോലെ, വെറും രണ്ട് വർഷത്തെ കാലതാമസത്തിന് നിങ്ങൾക്ക് 7 ലക്ഷം രൂപയിലധികം നഷ്ടം സംഭവിക്കും! ഇപ്പോൾ, നിങ്ങൾ പ്രതിവർഷം ശരാശരി 10% വരുമാനമുള്ള ഒരു ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിച്ചാൽ പോലും, നിങ്ങളുടെ കോസ്റ്റ് ഓഫ് ഡിലെയ്ഡ് ഇൻവെസ്റ്റ്മെന്റ് ലക്ഷങ്ങളാണ്.
വിശദാംശങ്ങൾ |
25 വയസ്സിൽ ആരംഭിക്കുന്നു |
27 വയസ്സിൽ ആരംഭിക്കുന്നു |
നിക്ഷേപ സമയപരിധി |
30 |
28 |
പ്രതിമാസം നിക്ഷേപിക്കുന്ന തുക |
രൂ. 1,000 |
രൂ. 1,000 |
നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം |
10% |
10% |
നിക്ഷേപിച്ച തുക |
രൂ. 3,60,000 |
രൂ. 3,36,000 |
മൊത്തം ശേഖരിക്കപ്പെട്ട തുകയും വരുമാനവും |
രൂ. 22,79,325 |
രൂ. 18,45,849 |
വൈകിയ നിക്ഷേപത്തിന്റെ നഷ്ടം |
- |
രൂ. 4,33,476 |
* മുകളിലുള്ള കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതും നഷ്ട സാധ്യതകൾക്ക് വിധേയവുമാണ്.
കോംപൗണ്ടിങ്ങിന്റെ ശക്തി
നിങ്ങൾ നിക്ഷേപിച്ച മുതലിനും അതുപോലെ സമാഹരിച്ച പലിശയ്ക്കും പലിശ നേടാൻ നിങ്ങളെ അനുവദിക്കുന്ന നിക്ഷേപങ്ങളിലെ ശക്തിയാണ് കോംപൗണ്ടിംഗിന്റെ ശക്തി എന്നത്. നിങ്ങളുടെ വരുമാനത്തിന് കാലക്രമേണ ഉയർന്ന നിരക്കിൽ വളരാനുള്ള കഴിവുണ്ടെന്നും, ഇത് നിങ്ങളുടെ നിക്ഷേപത്തിൽ ഗണ്യമായ വരുമാനം നേടാൻ സഹായിച്ചേക്കാം എന്നുമാണ് ഇതിനർത്ഥം.
നിങ്ങൾ നേരത്തെ ആരംഭിക്കുകയാണെങ്കിൽ, കോംപൗണ്ടിംഗിന്റെ സ്വാധീനം കൂടുതൽ ശക്തമായിരിക്കും, അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാൻ സഹായിക്കും. മുകളിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങൾ വിശദീകരിക്കുന്നത് പോലെ, രണ്ട് വർഷത്തെ കാലതാമസം വൈകി നടത്തിയ നിക്ഷേപങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.
അതുകൊണ്ടാണ് നിങ്ങൾ കഴിയുന്നത്ര പെട്ടന്ന് നിക്ഷേപം ആരംഭിക്കേണ്ടത്. നിങ്ങൾക്ക് ഒരു മാസം നിക്ഷേപിക്കാൻ വെറും 1000 രൂപയുണ്ടെങ്കിൽപ്പോലും, നിക്ഷേപിക്കാൻ നല്ലൊരു മ്യൂച്വൽ ഫണ്ട് നിങ്ങൾ കണ്ടെത്തണം.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് എളുപ്പവും തടസ്സങ്ങളില്ലാത്തതുമാണ്. പ്രതിമാസ നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആശങ്കയില്ലാതെ ഓൺലൈനിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ഓട്ടോമേറ്റ് ചെയ്യാനാവും.
അന്തിമ വാക്ക്
നിങ്ങൾക്കറിയാം, മെല്ലെ തിന്നാൽ പനയും തിന്നാം. നിങ്ങൾക്ക് ഒരു ചെറിയ നിക്ഷേപം മാത്രമേ നടത്താൻ കഴിയൂ എങ്കിൽ പോലും, ഭാവിയിൽ സാമ്പത്തികമായി സുരക്ഷിതമാകാൻ ഇന്നുതന്നെ ആരംഭിക്കുക.
നിരാകരണം
മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് AMFI വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു സാമ്പത്തിക ഉൽപ്പന്ന വിഭാഗമെന്ന നിലയിൽ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ളതാണ്, അല്ലാതെ വിൽപ്പന പ്രോത്സാഹിപ്പിക്കാനോ ബിസിനസ് അഭ്യർത്ഥനയ്ക്കോ വേണ്ടിയുള്ളതല്ല.
പൊതുവായി ലഭ്യമായ വിവരങ്ങൾ, ആന്തരിക ഉറവിടങ്ങൾ, വിശ്വസനീയമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് മൂന്നാം കക്ഷി ഉറവിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള ഉള്ളടക്കം AMFI തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, അത്തരം വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകാനോ അതിന്റെ പൂർണ്ണത ഉറപ്പുനൽകാനോ അത്തരം വിവരങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകാനോ AMFI-ക്ക് കഴിയില്ല.
ഇവിടെ നൽകിയിരിക്കുന്ന ഉള്ളടക്കം വ്യക്തിഗത നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, നഷ്ട സഹന ശേഷി, സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ അല്ലെങ്കിൽ ഇവിടെ വിവരിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളുടെ അനുയോജ്യത എന്നിവ കണക്കിലെടുക്കുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ നിക്ഷേപ ഉപദേശത്തിനായി നിക്ഷേപകർ അവരുടെ പ്രൊഫഷണൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/കൺസൾട്ടന്റ്/ടാക്സ് അഡ്വൈസർ എന്നിവരെ സമീപിക്കാൻ നിർദ്ദേശിക്കുന്നു.
ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്റെയോ അതിന്റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല. ചരിത്രപരമായ പ്രകടനം, അവതരിപ്പിക്കുമ്പോൾ, പൂർണ്ണമായും റഫറൻസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഭാവി ഫലങ്ങളുടെ ഗ്യാരണ്ടിയല്ല.
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.