ഒരു നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കും മുമ്പ് പരിഗണിക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം “കാലയളവ്” ആണ്. അതായത് നിക്ഷേപകന് നിക്ഷേപം തുടരേണ്ട ദിവസങ്ങള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍.
ശരി, എന്തു കൊണ്ടാണ് ഇത് സുപ്രധാനമാകുന്നത്?
ഒരു ഫിനാന്‍ഷ്യല്‍ അല്ലെങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന്റെ ഫലമായി ഉണ്ടാകുന്നതാണ് എല്ലാ നിക്ഷേപങ്ങളും. എത്ര കാലം നിക്ഷേപം തുടര്‍ന്നാല്‍ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ കഴിയും എന്നത് ഇത്തരത്തിലുള്ള സ്കീമുകള്‍ പൊതുവില്‍ സൂചിപ്പിക്കും.
ഒരു നിക്ഷേപകന് റിയല്‍ എസ്റ്റേറ്റ് ട്രാന്‍സാക്ഷനിലൂടെ 50 ലക്ഷം രൂപം ലഭിച്ചുവെന്ന് കരുതുക. അവസാന തീരുമാനം എടുക്കും വരെ അദ്ദേഹം തന്റെ പണം നിക്ഷേപിക്കാന്‍ ഒരു സുരക്ഷിതമായ മാര്‍ഗം തേടുന്നു. ഈ ചുറ്റുപാടില്‍, ഏറ്റവും അനുയോജ്യമായ സ്കീം ഒരു ല്വികിഡ് ഫണ്ട് ആണ്. ലിക്വിഡിറ്റിയോടൊപ്പം പൊതുവില്‍ ഉയര്‍ന്ന അളവില്‍ മൂലധന സുരക്ഷയും നല്‍കും വിധമാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ആവശ്യം വരുമ്പോള്‍ ഇതില്‍ നിന്ന് പണം ലളിതമായി എടുക്കാന്‍ കഴിയും.
അതിനാല്‍, നിക്ഷേപ ലക്ഷ്യത്തിന് അനുസൃതമായാണ് എത്ര കാലം നിക്ഷേപം തുടരണം എന്ന തീരുമാനം എടുക്കേണ്ടത്. നിക്ഷേപകർ ആനുകാലികമായി നിക്ഷേപ നിലയും പുരോഗതിയും ഇൻവെസ്റ്റ്മെന്റ് അഡ്വൈസർമാർ, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാർ എന്നിവരെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഇത്തരം അവലോകനങ്ങളിലാണ് നിക്ഷേപം പണമാക്കണോ സ്വിച്ച് ചെയ്യണോ നിക്ഷേപിക്കണോ അല്ലെങ്കില്‍ അങ്ങനെ തന്നെ നിലനിര്‍ത്തണോ എന്നൊക്കെ പൊതുവില്‍ തീരുമാനിക്കുന്നത്.