അസറ്റ് ക്ലാസിന് പുറമേ, മറ്റ് ഏതൊക്കെ തരം മ്യൂച്വൽ ഫണ്ട് സ്കീമുകള്‍ ഉണ്ട്?

അസറ്റ് ക്ലാസിന് പുറമേ, മറ്റ് ഏതൊക്കെ തരം മ്യൂച്വൽ ഫണ്ട് സ്കീമുകള്‍ ഉണ്ട്? zoom-icon

വൈവിധ്യതയാണ് ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കുന്നത്. എന്നാല്‍ വെറുതേ നിങ്ങള്‍ വൈവിധ്യത തേടിപ്പോകുകയും ഇല്ല. സാഹചര്യങ്ങള്‍ കൊണ്ട് ചില വൈവിധ്യതകള്‍ വേണ്ടി വന്നേക്കാം. ഭക്ഷണം സമീകൃതമായിരിക്കണം. ശരീരത്തിന്‍റെ  നിശ്ചിത അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവയാണ് ഭക്ഷണങ്ങള്‍. അവ സുപ്രധാനമായ പോഷകങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് ഊര്‍ജം വേണം, നിങ്ങള്‍ക്ക് ഓജസ്സ് വേണം, നിങ്ങള്‍ക്ക് ബലം വേണം, നിങ്ങള്‍ക്ക് നല്ല കാഴ്ചശക്തി വേണം. ഇവയെല്ലാം നിങ്ങള്‍ക്ക് സുപ്രധാന പോഷകങ്ങളായ കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കും. ഇവ ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. അതേ സമയം ഒരൊറ്റ ഭക്ഷണത്തില്‍ നിന്ന് ഇത്രയും പോഷകങ്ങള്‍ ഒരുമിച്ച് നേടാനും കഴിയില്ല. അതിനാല്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ‍വസ്തുക്കള്‍ ഉള്‍പ്പെടുത്തണം

ഇതു പോലെ തന്നെയാണ്, വ്യത്യസ്ത നിക്ഷേപകരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ ഉള്ള മ്യൂച്വല്‍ ഫണ്ട് സ്കീമുകളും ഉണ്ട്.

നിക്ഷേപങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന അടിസ്ഥാന ആവശ്യകതകള്‍ നമുക്ക് നോക്കാം. ഒരു നിക്ഷേപകന് ഇനി പറയുന്ന നാല് കാര്യങ്ങളുടെ സംയുക്തമാണ് വേണ്ടത്: (1) മൂലധന സുരക്ഷ, (2) റെഗുലര്‍ ഇന്‍കം, (3) ലിക്വിഡിറ്റി, (4) നിക്ഷേപിച്ച മൂലധനത്തിന്‍റെ വളര്‍ച്ച.

ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ലഭ്യമാണ്. കൂടുതല്‍ അറിയാന്‍ ഇടതു ഭാഗത്തുള്ള പട്ടിക നോക്കുക.

450

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??