മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും മികച്ച വശം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തു തന്നെ ആയിരുന്നാലും അതിന് അനുയോജ്യമായ സ്കീം നിങ്ങള്‍ക്ക് അതില്‍ നിന്ന് കണ്ടെത്താന്‍ കഴിയും എന്നതാണ്
അതായത്, നിങ്ങളുടെ വിരമിക്കല്‍ ആസൂത്രണം ചെയ്യല്‍ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ഭാവി വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ദീർഘകാല സാമ്പത്തിക ലക്ഷ്യം നിങ്ങള്‍ക്കുണ്ടെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്.
ഭാവിയില്‍ റെഗുലര്‍ ഇന്‍കം ആണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍, ഒരു ഫിക്സഡ് ഇന്‍കം ഫണ്ട് തെരഞ്ഞെടുക്കാവുന്നതാണ്.
നിങ്ങളുടെ കൈവശം പെട്ടെന്ന് കുറേയധികം പണം വന്നു ചേരുകയും അത് എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു ലിക്വിഡ് ഫണ്ട് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ പ്രവര്‍ത്തന മൂലധനം നിക്ഷേപിക്കാന്‍ സേവിങ്ങ്സ് അക്കൗണ്ടിനേക്കാളും എന്തിന് കറണ്ട് അക്കൗണ്ടിനേക്കാളും മികച്ച ഒരു ബദലാണ് ലിക്വിഡ് ഫണ്ട്.
നികുതികള്‍ ലാഭിക്കാനുള്ള മികച്ച നിക്ഷേപ ഓപ്ഷനുകളും മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ (ELSS)
പ്രായോഗികമായും എല്ലാത്തരം ഇന്വെസ്റ്റ്മെന്റുകള്ക്കുമുള്ള ഒരു വണ്‍-സ്റ്റോപ്പ് ഷോപ്പ് ആണ് മ്യൂച്വല്‍ ഫണ്ടുകള്‍.