CAS (കണ്‍സോളിഡേറ്റഡ്‌ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്) എന്നാല്‍ എന്താണ്?

Video

വ്യത്യസ്ത അധ്യാപകര്‍ പഠിപ്പിച്ച വ്യത്യസ്ത വിഷയങ്ങളില്‍ ഒരു അക്കാദമിക വര്‍ഷം നടന്ന പരീക്ഷകളില്‍ ഒരു വിദ്യാര്‍ത്ഥി നേടിയ മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന സ്കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡിന് സമാനമായ വിധം ഒരു മാസത്തില്‍ വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരു നിക്ഷേപകന്‍ നടത്തിയ എല്ലാ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളും രേഖപ്പെടുത്തുന്ന ഫിസിക്കല്‍ സ്റ്റേറ്റ്മെന്റ് ആണ് കണ്‍സോളിഡേറ്റഡ്‌ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് (CAS). നിങ്ങള്‍ മൂന്നു വ്യത്യസ്ത ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, പര്‍ച്ചേസ്, റിഡംപ്ഷന്‍, സ്വിച്ചുകള്‍, SIPകള്‍/STPകള്‍/SWPകള്‍, ഡിവിഡന്‍റ് പേഔട്ടുകള്‍/ഡിവിഡന്‍റുകളുടെ പുനര്‍നിക്ഷേപം എന്നിങ്ങനെയുള്ള എല്ലാ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളും ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ഒരു PANല്‍ ലിങ്ക് ചെയ്തിട്ടുള്ള വിവിധ പോര്‍ട്ട്‌ഫോളിയോകളുടെ ഓപ്പണിങ്ങ്, ക്ലോസിങ്ങ് ബാലന്‍സുകളും CASല്‍ ഉണ്ടായിരിക്കും. ബാങ്ക് വിശദാംശങ്ങളിലെയും വിലാസത്തിലെയും നോമിനികളിലെയും മാറ്റങ്ങള്‍ പോലെയുള്ള നോണ്‍-ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകള്‍ CASല്‍ ഉണ്ടായിരിക്കില്ല.

വ്യത്യസ്ത ഫണ്ട് ഹൗസുകളിലുടനീളമുള്ള പ്രതിമാസ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകള്‍ മാത്രമല്ല, ഡീമാറ്റ് മോഡില്‍ ഉള്ള മറ്റ് സെക്യൂരിറ്റികളുടെ ട്രാന്‍സാക്ഷനുകളും CASല്‍ രേഖപ്പെടുത്തും. അതായത് സ്റ്റോക്കുമായി ബന്ധപ്പെട്ട ട്രാന്‍സാക്ഷനുകള്‍ പോലും CAS ല്‍ രേഖപ്പെടുത്തും എന്ന് അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍, നിങ്ങളുടെ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ട്രാന്‍സാക്ഷനുകളുടെയെല്ലാം ഒരു സംയോജിത സ്റ്റേറ്റ്മെന്റ് ആണ് യഥാര്‍ത്ഥത്തില്‍ CAS. എല്ലാ മാസവും CAS ജനറേറ്റ് ചെയ്യുകയും തുടര്‍ന്നുള്ള മാസത്തെ 10 ആം ദിവസം നിക്ഷേപകര്‍ക്ക് അത് മെയില്‍ ചെയ്യുകയും ചെയ്യും.

യുണീക് PAN ഉടമകള്‍ക്കു വേണ്ടിയാണ് CAS ജനറേറ്റ് ചെയ്യുന്നത്. അതിനാല്‍ ഒരു പ്രത്യേക PAN മായി ബന്ധപ്പെട്ട എല്ലാ ഫിനാല്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളും അത് രേഖപ്പെടുത്തും. ഒരു മാസത്തില്‍ പ്രസ്തുത PAN ഉടമ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കില്‍, ആ മാസം CAS ജനറേറ്റ് ചെയ്യില്ല.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??