എന്താണ് ഗോൾഡ് ETF, അതിൽ എങ്ങനെ നിക്ഷേപിക്കാം?

ഗോൾഡ് ETF-ഉം ഫിസിക്കൽ ഗോൾഡും zoom-icon

ആഭ്യന്തര സ്വർണ്ണ വില ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ് ഗോൾഡ് ETF. നിലവിലെ സ്വർണ്ണ വില പ്രകാരം സ്വർണ്ണ ബുള്ളിയനിൽ നിക്ഷേപിക്കുന്ന ഒരു നിഷ്ക്രിയ നിക്ഷേപ ഇൻസ്ട്രുമെന്റാണ് ഇത്. ലളിതമായി പറഞ്ഞാൽ, ഗോൾഡ് ETF-കൾ ഭൗതികരൂപത്തിലുള്ള സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്നു (കടലാസ് അല്ലെങ്കിൽ ഭൗതികമല്ലാത്ത രൂപത്തിൽ). 

1 യൂണിറ്റ് ഗോൾഡ് ETF= 1 ഗ്രാം സ്വർണ്ണം.

ഒരു കമ്പനിയുടെ മറ്റേതൊരു സ്റ്റോക്കിനെയും പോലെ ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ഗോൾഡ് ETF-കൾ ട്രേഡ് ചെയ്യുന്നത്. ഒരു നിക്ഷേപകൻ എങ്ങനെ ഓഹരികൾ ട്രേഡ് ചെയ്യുന്നുവോ, അത് പോലെ നിങ്ങൾക്ക് ഗോൾഡ് ETF-കളും ട്രേഡ് ചെയ്യാം.

ഗോൾഡ് ETF-കൾ പ്രാഥമികമായി ലിസ്റ്റ് ചെയ്യപ്പെടുകയും ട്രേഡ് ചെയ്യപ്പെടുകയും ചെയ്യുന്നത് NSE (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്), BSE (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) എന്നിവിടങ്ങളിലാണ്. അവ പണത്തിന്റെ ക്യാഷ് സെഗ്മെന്റിൽ ട്രേഡ് ചെയ്യുകയും വിപണി വിലയിൽ തുടർച്ചയായി വാങ്ങുകയും വിൽക്കുകയും ചെയ്യാം. 

ഗോൾഡ് ETF-കൾ വാങ്ങുന്നതിനുള്ള നേരിട്ടുള്ള മാർഗ്ഗത്തിനായി ഒരു സ്റ്റോക്ക് ബ്രോക്കർ വഴി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ഇതിനുശേഷം, ഓഹരികൾ വാങ്ങുന്നതിനു സമാനമായി, നിങ്ങൾക്ക് നേരിട്ട് ഗോൾഡ് ETF-കളുടെ യൂണിറ്റുകൾ വാങ്ങാം. 

ഈ പ്രക്രിയ വിശദമായി ഇവിടെ വിവരിക്കുന്നു:

  • ഒരു സ്റ്റോക്ക് ബ്രോക്കറുടെ ഉപദേശം തേടുകയും, ഒരു ഓൺലൈൻ ട്രേഡിങ്ങ്, ഡീമാറ്റ് അക്കൗണ്ട് തുറക്കുകയും ചെയ്യുക. 
  • നിങ്ങളുടെ ട്രേഡിങ്ങ് പോർട്ടലിൽ, ആവശ്യമായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. 
  • നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഗോൾഡ് ETF-കൾ തിരഞ്ഞെടുക്കുക. 
  • നിങ്ങൾ ആഗ്രഹിക്കുന്നത്ര ഗോൾഡ് ETF-കൾ വാങ്ങിക്കഴിഞ്ഞാൽ, ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. 
  • ഒരു നിക്ഷേപകൻ ഡീമാറ്റ് രീതിയിൽ ഗോൾഡ് ETF-കളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ ETF-കളിൽ പരോക്ഷമായി നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാം. 
  • നിക്ഷേപകൻ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, അതിന്റെ അടിസ്ഥാന ആസ്തി ഗോൾഡ് ETF-കളാണ് എന്നതാണ് ഇതിന്റെ അർത്ഥം. 

 

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

286

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??