എന്താണ് റുപി കോസ്റ്റ് ആവറേജിങ്?

Video

നിങ്ങൾ നഗരത്തിലൂടെ വാഹനം ഓടിക്കുമ്പോൾ, തിരക്കൊഴിഞ്ഞ ഇടങ്ങളില്‍ ചിലപ്പോൾ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. മറ്റ് സമയങ്ങളിൽ ട്രാഫിക്കോ സ്പീഡ് ബ്രേക്കറോ കാരണം നിങ്ങൾക്ക് 20 കിലോമീറ്റർ ആയി വേഗം കുറയ്ക്കേണ്ടിവരും. അവസാനം, നിങ്ങൾ എത്ര ഇടയ്ക്കിടെ വേഗം കുറച്ചു അല്ലെങ്കിൽ വേഗം കൂട്ടി എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ ശരാശരി വേഗം മണിക്കൂറില്‍ 45 കിലോമീറ്ററോ മണിക്കൂറില്‍ 55 കിലോമീറ്ററോ ആയി കണക്കാക്കാന്‍ കഴിയും.

നഗരത്തിലൂടെയുള്ള നിങ്ങളുടെ ശരാശരി വേഗം പോലെ, അത് വളരെ അമിത വേഗമോ തീരെ കുറഞ്ഞ വേഗമോ ആയിരിക്കില്ല, എസ്ഐപികളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വിപണിയുടെ ഉയർച്ച താഴ്ചകളുടെ നേട്ടം എളുപ്പത്തിൽ മനസ്സിലാക്കാനും കൈവരിക്കാനും സാധിക്കും. വിപണിയിൽ സമയം മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. അതിനാൽ ഒരു നിക്ഷേപകന് ഒരിക്കലും തന്‍റെ നിക്ഷേപങ്ങൾ വാങ്ങാൻ/വിൽക്കാന്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ സമയം കൃത്യമായി കണക്കാക്കാനും കഴിയില്ല. ഇത്തരം ചുറ്റുപാടിൽ, അച്ചടക്കത്തോടെയുള്ള നിക്ഷേപ സമീപനം വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ അനന്തരഫലം എന്തു തന്നെ ആയിരുന്നാലും മികച്ച നിയന്ത്രണം കൈവരിക്കാന്‍ നിക്ഷേപകരെ സഹായിക്കും.

എല്ലാ മാസവും ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടിൽ മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ ദീർഘകാലം നിങ്ങള്‍ നിക്ഷേപിക്കുമ്പോൾ, വിപണിയിലെ ചാഞ്ചാട്ടം നിങ്ങളുടെ നിക്ഷേപങ്ങളെ അത്ര കണ്ട് ബാധിക്കില്ല. കാരണം, വിപണി വീഴുമ്പോൾ ഒരേ തുകയ്ക്ക് നിങ്ങൾ കൂടുതൽ യൂണിറ്റുകളും വിപണി കുതിക്കുമ്പോൾ അതേ തുകയ്ക്ക് കുറച്ച് യൂണിറ്റുകളും ആയിരിക്കും നിങ്ങള്‍ വാങ്ങുക. അതിനാൽ, ഈ കാലയളവിൽ വിപണി ഏത് ഭാഗത്തേക്ക് ചാഞ്ചാടിയാലും നിങ്ങളുടെ കൈവശമുള്ള മൊത്തം യൂണിറ്റുകളുടെ ശരാശരി യൂണിറ്റ് കോസ്റ്റ് കാലങ്ങള്‍ കൊണ്ട് കുറഞ്ഞേക്കും. ഇതാണ് എസ്‌ഐ‌പികളിലെ റൂപി കോസ്റ്റ് ആവറേജിങ്ങിന്‍റെ കാതല്‍.

അഞ്ച് വർഷമോ അതിലും ദീര്‍ഘമോ ആയ കാലയളവിൽ നിങ്ങള്‍ എസ്‌ഐപി നിക്ഷേപം തുടരുകയാണെങ്കിൽ, വിപണി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, യൂണിറ്റുകളുടെ ശരാശരി വില നിലവിലുള്ള എൻഎവിയേക്കാൾ കുറവായേക്കാം.

എസ്ഐപികൾ കോമ്പൗണ്ടിംഗിന്‍റെ കരുത്ത് വാഗ്ദാനം ചെയ്യുന്നതിനു പുറമേ റൂപി കോസ്റ്റ് ആവറേജിങ്ങിന്‍റെ നേട്ടങ്ങളും സാധ്യമാക്കും. നിങ്ങളുടെ നിക്ഷേപങ്ങൾക്ക് കൂടുതല്‍ പെരുകാന്‍ ധാരാളം സമയം ലഭിക്കുകയും നിങ്ങളുടെ പോക്കറ്റ് അത്ര കണ്ട് ചോര്‍ത്താതെ സമ്പത്ത് കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും എന്നതിനാല്‍, ദീർഘകാലം നിക്ഷേപം തുടരുന്നത് കോമ്പൗണ്ടിംഗിന്‍റെ കരുത്ത് കൂടുതൽ ഫലപ്രദമാക്കും.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??