മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന് നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം ഒരു ഓപ്പണ്‍ എന്‍ഡഡ് സ്കീമില്‍ നിന്ന് അതേ ഫണ്ട് ഹൗസിലെ മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാറുണ്ട്. ഒരേ ഫണ്ട് ഹൗസിനുള്ളില്‍ സ്വിച്ച് ചെയ്യാന്‍, സോഴ്സ് സ്കീമില്‍ നിന്ന് സ്വിച്ച് ചെയ്യേണ്ട തുകയും/യൂണിറ്റുകളുടെ എണ്ണവും ഡെസ്റ്റിനേഷന്‍ സ്കീമിന്റെ പേരും സ്വിച്ച് ഫോമില്‍ എഴുതി സമര്‍പ്പിക്കണം. സ്കീമുകളില്‍ സ്വിച്ച്-ഇന്‍ ചെയ്യാനും സ്വിച്ച്-ഔട്ട് ചെയ്യാനും ചുരുങ്ങിയ നിക്ഷേപ തുകയുടെ മാനദണ്ഡം ഉണ്ട്. അതു പോലെ സ്വിച്ച് ചെയ്യുമ്പോള്‍ എക്സിറ്റ്-ലോഡും ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സും ഈടാക്കിയേക്കാം. ഒരേ ഫണ്ട് ഹൗസിനുള്ളില്‍ സ്വിച്ച് ചെയ്യുമ്പോള്‍ പണം ആ ഫണ്ട് ഹൗസിന് പുറത്തു പോകില്ല എന്നതിനാല്‍ സെറ്റില്‍മെന്റ് കാലഘട്ടത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
A എന്ന മ്യൂച്വല്‍ ഫണ്ടിലുള്ള ഒരു സ്കീമില്‍ നിന്ന് B എന്ന മ്യൂച്വല്‍ ഫണ്ടിലുള്ള ഒരു സ്കീമിലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍, അത് ഒരു ഫണ്ടിലുള്ള നിങ്ങളുടെ നിക്ഷേപം വിറ്റ ശേഷം മറ്റൊന്നില്‍ നിക്ഷേപിക്കുന്നതു പോലെയാണ്. ഒന്നാമത്തെ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് റിഡംപ്ഷന് അപേക്ഷിച്ച ശേഷം അതില്‍ നിന്ന് ലഭിക്കുന്ന തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതു വരെ നിങ്ങള്‍ കാത്തിരിക്കണം. നിങ്ങളുടെ നിക്ഷേപങ്ങള്‍ റിഡീം ചെയ്യുമ്പോള്‍ എക്സിറ്റ് ലോഡുകളും നികുതിയും നല്‍കേണ്ടി വന്നേക്കാം. ഒന്നാമത്തെ ഫണ്ടില്‍ നിന്ന് ലഭിക്കേണ്ട തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ വരവു വച്ചു കഴിഞ്ഞാല്‍, അത് നിങ്ങള്‍ പുനര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മ്യൂച്വല്‍ ഫണ്ട് അപേക്ഷാ ഫോമില്‍ എഴുതി സമര്‍പ്പിക്കണം. ഒരു മാറ്റത്തിനായി ശരിയായ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് സാമ്പത്തിക വിദഗ്ധരുടെ സഹായം തേടാം.