ഒരാള്‍ നിങ്ങളോട്, ഞാന്‍ SUV ആണോ അതോ പ്രീമിയം ഹാച്ച്ബാക്ക് ആണോ വാങ്ങേണ്ടത് എന്നു ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ ഉപദേശം? നിങ്ങള്‍ അദ്ദേഹത്തോട് എന്താണ് കാര്‍ വാങ്ങാനുള്ള പ്രധാന കാരണം എന്ന് ചോദിക്കാനാകും സാധ്യത, അല്ലേ? കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ അനുയോജ്യമായ ഒരു കാര്‍ ആണോ അതോ സിറ്റി റോഡുകളിലെ റെഗുലര്‍ ഡ്രൈവിങ്ങിന് ഇണങ്ങുന്ന ഒരു കാര്‍ ആണോ വാങ്ങേണ്ടത്? നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു കാര്‍ തെരഞ്ഞെടുക്കുന്നതു പോലെ തന്നെ, നിങ്ങള്‍ എന്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഗ്രോത്ത് അല്ലെങ്കില്‍ ഡിവിഡന്‍റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതും
നിങ്ങള്‍ ഒരു ദീര്‍ഘകാല നിക്ഷേപകനാണെങ്കില്‍, ദീര്‍ഘദൂര യാത്രയ്ക്ക് നിങ്ങള്‍ക്ക് ഒരു SUV ആണ് വേണ്ടത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫണ്ടില്‍, ഗ്രോത്ത് ഓപ്ഷനില്‍ നിക്ഷേപിക്കണം. കാലങ്ങള്‍ കഴിയുമ്പോള്‍ ഫണ്ടില്‍ നിന്നുള്ള വരുമാനം കുമിഞ്ഞു കൂടുകയും വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് ഉയര്‍ന്ന NAV നേടിത്തരികയും ചെയ്യും. എന്നാല്‍, നിങ്ങളുടെ റെഗുലര്‍ വരുമാനത്തോടൊപ്പം മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള റിട്ടേണുകള്‍ കൊണ്ട് മറ്റൊരു വരുമാനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഡിവിഡന്‍റ് തെരഞ്ഞെടുക്കണം. ഡിവിഡന്‍റുകളില്‍ നിക്ഷേപകര്‍ക്ക് നികുതി ചുമത്തില്ല. രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുമ്പോള്‍ നികുതിയുടെ പ്രത്യാഘാതങ്ങള്‍ നേരിടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൈവരിക്കാനും അനുയോജ്യമായ ഓപ്ഷന്‍ തെരഞ്ഞെടുക്കണം.