ആള്ക്കാര് തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ, “ഞാന്‍ 2004ല്‍ 30 ലക്ഷത്തിനാണ് ആ വീട് വാങ്ങിയത്. ഇന്ന് അതിന്റെ മതിപ്പ് 1.2 കോടി ആണ്! 15 വര്‍ഷത്തില്‍ അത് 4 മടങ്ങ് വളര്‍ന്നു.” ഇതാണ് അബ്സൊല്യൂട്ട് റിട്ടേണിന്റെ ഒരു ഉദാഹരണം.
നിങ്ങള്‍ നിക്ഷേപിച്ച തുകയുമായി ഒരു നിക്ഷേപത്തിന്റെ അന്തിമ വില താരതമ്യം ചെയ്യുമ്പോള്‍, കാലങ്ങള്‍ കൊണ്ട് അനുഭവപ്പെട്ട വളര്‍ച്ചയാണ് അബ്സൊല്യൂട്ട് റിട്ടേണ്‍.
ഉദാഹരണത്തിന്, 5 വര്‍ഷം മുമ്പ് നിങ്ങള്‍ 5000 രൂപ ഒരു ഫണ്ടില്‍ നിക്ഷേപിച്ചു. നിങ്ങളുടെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 6000 രൂപയാണെങ്കില്‍, നിങ്ങള്‍ 1000 രൂപ ലാഭമായി നേടി. അത് നിങ്ങളുടെ പ്രാരംഭ നിക്ഷേപം 5000 രൂപയുടെ 20% അബ്സൊല്യൂട്ട് റിട്ടേണിന് തുല്യമാണ്.
അബ്സൊല്യൂട്ട് റിട്ടേണുകളുടെ പോരായ്മ അത് കാലയളവ് പരിഗണിക്കില്ല എന്നതാണ്. മുകളില്‍ പറഞ്ഞ ചുറ്റുപാടില്‍ 20% റിട്ടേണ്‍ മികച്ചതായി തോന്നും. പക്ഷേ, അത് കൈവരിച്ചത് 5 വര്‍ഷം കൊണ്ടായതിനാല്‍, ആകര്‍ഷണീയമായി തോന്നുന്നുണ്ടോ? എന്നാല്‍ 5 വര്‍ഷ കാലയളവിലെ നിങ്ങള്‍ ശരാശരി വാര്‍ഷിക റിട്ടേണുകള്‍ കണക്കാക്കുകയാണെങ്കില്‍ (CAGR), അത് 3.7% മാത്രമാണ്. ഒരു വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഫണ്ടുകളില്‍ നിന്നുള്ള റിട്ടേണുകള്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്നതാണ് അബ്സൊല്യൂട്ട് റിട്ടേണ്‍. മറ്റെല്ലാ സംഭവങ്ങളിലും വാര്‍ഷിക റിട്ടേണ്‍ (CAGR) ആണ് ഉപയോഗിക്കുന്നത്. ഇത് ഒരു നിശ്ചിത കാലഘട്ടം കൊണ്ട് ഒരു നിക്ഷേപത്തില്‍ നിന്ന് ശരാശരി വാര്‍ഷിക വരുമാനം നല്‍കും.
അതിനാല്‍ തന്നെ CAGRല്‍ ഉദാഹരണമായി കാട്ടിയ 5 വര്‍ഷക്കാലയളവിലുള്ള 20% റിട്ടേണ്‍ എടുത്തു കാട്ടത്തക്ക ഗംഭീരമായ ഒരു റിട്ടേണ്‍ അല്ല.