എന്റെ മകന് 9-ആം ക്ലാസിലാണ് പഠിക്കുന്നത്. അവന് എന്തിലാണ് താല്പര്യമെന്നോ ഏത് വിഷയമാണ് അവനെ പഠിപ്പിക്കേണ്ടതെന്നോ എനിക്ക് കൃത്യമായി അറിയില്ല. സയന്‍സ് ആണോ കൊമേഴ്സ് ആണോ അതല്ലെങ്കില്‍ ആര്‍ട്സ് ആണോ അവന് അനുയോജ്യമായത്? ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമോ? മിക്ക രക്ഷിതാക്കള്‍ക്കും ഉണ്ട് ഇത്തരത്തിലുള്ള ഉല്‍ക്കണ്ഠകള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു എജ്യൂക്കേഷന്‍ അല്ലെങ്കില്‍ കരിയര്‍ കൗണ്‍സിലറെ സമീപിക്കാം. യുവാക്കള്‍ക്ക് ലഭ്യമായ വിവിധ ഓപ്ഷനുകളെക്കുറിച്ച് ഇവര്‍ക്ക് ധാരണയുണ്ടായിരിക്കും.
സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്ലാന്‍ ചെയ്യാന്‍ സഹായം തേടുന്ന ഒരു നിക്ഷേപകനും ഈ പറഞ്ഞ രക്ഷിതാവിന്റെ അവസ്ഥയില്‍ തന്നെയാണ്. ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പല വിവരങ്ങളും നിക്ഷേപകര്‍ക്ക് ലഭ്യമാണ്. എങ്കിലും ഇവയുടെ ആധിക്യം ശ്വാസം മുട്ടിക്കുന്നതായിരിക്കും. അതിനാല്‍ തന്നെ ഒരു ഉള്‍ക്കിടിലം ഉണ്ടാകാം. അല്ലെങ്കില്‍ തീരുമാനങ്ങള്‍ തെറ്റിപ്പോകാനുള്ള സാധ്യതയും വലുതായിരിക്കും.
ഈ സമയത്താണ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ അനുയോജ്യമാകുന്നത്.
നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ലക്ഷ്യങ്ങളും അവര്‍ വിലയിരുത്തും. ഇവയുടെ അടിസ്ഥാനത്തില്‍, നിക്ഷേപം നടത്താനുള്ള വിവിധ സ്കീമുകള്‍ അവര്‍ നിര്‍ദ്ദേശിക്കും. ഇവര്‍ക്ക് വിവിധ മ്യൂച്വല്‍ ഫണ്ട് സ്കീമുകളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കുകയും നിക്ഷേപകന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു കൊണ്ട് വിവിധ സ്കീമുകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഇത്തരം സമീപനത്തിലൂടെ നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചു കൊണ്ട് തങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ കഴിയും.