എന്തൊക്കെയാണ് മ്യൂച്വൽ ഫണ്ട് സ്കീമിലെ റിസ്കിന്‍റെ ഇന്‍ഡിക്കേറ്ററുകള്‍?

എന്തൊക്കെയാണ് മ്യൂച്വൽ ഫണ്ട് സ്കീമിലെ റിസ്കിന്‍റെ ഇന്‍ഡിക്കേറ്ററുകള്‍? zoom-icon

നിങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ശരിയായ മ്യൂച്വല്‍ ഫണ്ട് സ്കീം തെരഞ്ഞെടുക്കും മുമ്പ് വേണ്ട രീതിയില്‍ നിങ്ങള്‍ അത് വിലയിരുത്തണം. നിക്ഷേപകർ മിക്കപ്പോഴും സ്കീം കാറ്റഗറിയും ആ കാറ്റഗറിയിലെ ടോപ്പ് പെര്‍ഫോമന്‍സ് സ്കീമുകളും തേടിപ്പോകുമ്പോള്‍ അവർ ഈ സ്കീമുകളുടെ റിസ്ക് ഇന്‍ഡിക്കേറ്ററുകള്‍ അവഗണിക്കും.
തെരഞ്ഞെടുക്കാനുള്ള സ്കീമുകൾ നിങ്ങൾ താരതമ്യം ചെയ്യുമ്പോൾ, അവയുടെ റിസ്കുകളും താരതമ്യം ചെയ്യാന്‍ മറന്നു പോകരുത്. ഓരോ സ്കീമിന്റെയും ഫാക്റ്റ്ഷീറ്റിൽ സ്റ്റാൻഡേർഡ് ഡീവിയേഷൻ, ബീറ്റ, ഷാർപ്പ് റേഷ്യോ എന്നിങ്ങനെയുള്ള നിരവധി റിസ്ക് സൂചകങ്ങൾ നൽകിയിട്ടുണ്ടായിരിക്കുമെങ്കിലും, പ്രോഡക്റ്റ് ലേബല്‍ ആണ് നോക്കേണ്ട ഏറ്റവും അടിസ്ഥാന രേഖ. ഈ ലേബലിലെ റിസ്‌കോമീറ്റർ ആണ് ഫണ്ടിന്റെ റിസ്ക് ലെവൽ കാണിക്കുന്നത്. ഈ റിസ്കോമീറ്റർ സെബി ആവശ്യപ്പെടുന്നതു പ്രകാരം നിർബന്ധമാണ്, ഇത് ഫണ്ടുമായി ബന്ധപ്പെട്ട അന്തർലീനമായ നഷ്ടസാധ്യതയെ പ്രതിനിധീകരിക്കുന്നു. പോർട്ട്ഫോളിയോയിലെ നഷ്ട സാധ്യതയുടെ തോത് അനുസരിച്ച്, താഴ്ന്നത്, താഴ്ന്നത് മുതൽ മിതമായത് വരെ, മിതമായത്, മിതമായി ഉയർന്നത്, ഉയർന്നത്, വളരെ ഉയർന്നത് എന്നിങ്ങനെ ആറ് തലത്തിലുള്ള നഷ്ടസാധ്യതകൾ വിവിധ വിഭാഗങ്ങളിലുള്ള മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതിയിലുള്ള നഷ്ടസാധ്യതാ വർഗ്ഗീകരണം സെബി നിർവ്വചിച്ചിട്ടുള്ളതിനാൽ, എല്ലാ മ്യൂച്വൽ ഫണ്ടുകളും ഒരേ തരത്തിലുള്ള ഫണ്ടുകളെ സമാന നഷ്ടസാധ്യതാ വിഭാഗങ്ങളായി തരംതിരിക്കുവാൻ ബാധ്യസ്ഥരാണ്.

ഫണ്ടിന്റെ നഷ്ടസാധ്യതയുടെ ഒരു അവലോകനം നൽകുന്ന റിസ്കോമീറ്ററിനു പുറമേ, ഫാക്ട് ഷീറ്റിൽ നൽകിയിരിക്കുന്ന കൂടുതൽ നിർദ്ദിഷ്ട നഷ്ട സൂചകങ്ങളും നോക്കാവുന്നതാണ്. ഒരു ഫണ്ടിന്റെ റിട്ടേണിന്‍റെ റേഞ്ച് അളക്കുന്നതാണ് സ്റ്റാൻഡേർഡ് ഡീവിയേഷൻ. റിട്ടേണില്‍ ഉയർന്ന സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ ഉള്ള ഒരു സ്കീം അതിന്റെ പെര്‍ഫോമന്‍സിന്‍റെ വ്യാപ്തി വിശാലമാണെന്നാണ് സൂചിപ്പിക്കുന്നത്. ഇത് വലിയ ചാഞ്ചാട്ടം ഉണ്ടാകുമെന്ന സൂചിനയാണ്‌ നല്‍കുന്നത്.

ബീറ്റ, മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരു ഫണ്ടിന്റെ അസ്ഥിരത അളക്കുന്നു. ബീറ്റ >1 സൂചിപ്പിക്കുന്നത് പ്രസ്തുത സ്കീം വിപണിയെക്കാൾ കൂടുതൽ അസ്ഥിരമാകുമെന്നും ബീറ്റ <1 അർത്ഥമാക്കുന്നത് ഇതിന് വിപണിയെക്കാൾ കുറഞ്ഞ അസ്ഥിരതയാണെന്നുമാണ്. ബീറ്റയുടെ 1 സൂചിപ്പിക്കുന്നത് വിപണിയിലെ ചാഞ്ചാട്ടത്തിനൊപ്പം പ്രസ്തുത സ്കീം നീങ്ങുമെന്നാണ്. 

ഏറ്റെടുത്തിരിക്കുന്ന റിസ്കിന്റെ ഓരോ യൂണിറ്റിനും ഫണ്ട് നൽകുന്ന അധിക വരുമാനം ഷാർപ്പ് റേഷ്യോ അളക്കും. റിസ്ക് അഡ്ജസ്റ്റഡ് റിട്ടേണിന്റെ ഒരു നല്ല ഇൻഡിക്കേറ്ററാണിത്.

അടുത്ത തവണ ഏത് സ്കീമിൽ നിക്ഷേപിക്കണമെന്ന് നിങ്ങൾ ആലോചിക്കുമ്പോൾ, മുകളിലുള്ള നഷ്ടസാധ്യതാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അവ വിലയിരുത്താൻ മറക്കരുത്.

443
479

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??