എന്‍റെ നിക്ഷേപം എനിക്ക് എപ്പോള്‍ പിന്‍വലിക്കാന്‍ കഴിയും?

എന്‍റെ നിക്ഷേപം എനിക്ക് എപ്പോള്‍ പിന്‍വലിക്കാന്‍ കഴിയും?

ഒരു ഓപ്പണ്‍ എന്‍ഡ്‌ സ്കീമിലെ നിക്ഷേപം ഏത് സമയത്തും റിഡീം ചെയ്യാം. നിക്ഷേപത്തീയതിയില്‍ നിന്ന് 3 വര്‍ഷം ലോക്ക്-ഇന്‍ കാലഘട്ടം ഉള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിങ്ങ്സ് സ്കീമില്‍ (ELSS) ഒഴികെ മറ്റെല്ലാ സ്കീമുകളിലും ഉള്ള നിക്ഷേപങ്ങള്‍ റിഡീം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല.

നിക്ഷേപങ്ങള്‍ റിഡീം ചെയ്യുമ്പോള്‍ എക്സിറ്റ് ലോഡ് ബാധകമാകാം എന്ന കാര്യം നിക്ഷേപകര്‍ ഓര്‍ത്തിരിക്കണം. ബാധകമാണെങ്കില്‍ മാത്രം, റിഡീം ചെയ്യുന്ന വേളയില്‍ കിഴിക്കുന്ന നിരക്കുകളാണ് എക്സിറ്റ് ലോഡുകള്‍. ഹ്രസ്വകാലനിക്ഷേപകരും ഊഹക്കച്ചവടക്കാരും സ്കീമില്‍ കടക്കുന്നത് തടയാനാണ് എക്സിറ്റ് ലോഡ് പൊതുവില്‍ AMCകള്‍ ചുമത്തുന്നത്.

ക്ലോസ്ഡ് എന്‍ഡ്‌ സ്കീമില്‍ ഇവയില്ല. കാരണം എല്ലാ യൂണിറ്റുകളും മച്യൂരിറ്റി തീയതിയില്‍ ഓട്ടോമാറ്റിക് ആയി റിഡീം ആകും. എന്നിരുന്നാലും, ക്ലോസ്ഡ് എന്‍ഡ്‌ സ്കീമുകളുടെ യൂണിറ്റുകള്‍ ഒരു അംഗീകൃത ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയായിരിക്കും. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് തങ്ങളുടെ യൂണിറ്റുകള്‍ ആ എക്സ്ചേഞ്ചിലൂടെ മാത്രമേ വില്‍ക്കാന്‍ കഴിയൂ.

ഇന്ത്യയില്‍ ലളിതമായി പണമാക്കി മാറ്റാന്‍ കഴിയുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മാത്രമല്ല, എല്ലാ ഫിനാന്‍ഷ്യല്‍ പ്ലാനുകള്‍ക്കും അനുയോജ്യമായ അസെറ്റ് ക്ലാസും ആണ് ഇത്.

449

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??