കോളേജ് വിദ്യാഭ്യാസം, വീട്, വിരമിക്കല്‍ എന്നിങ്ങനെയുള്ള വിദൂര ഭാവി ലക്ഷ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയുള്ളതാണ് ദീര്‍ഘകാല നിക്ഷേപങ്ങള്‍. അതിനാല്‍, സമ്പത്ത് സ്വരുക്കൂട്ടാന്‍ അനുയോജ്യമായ ഒരു ഫണ്ട് ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. പൊതുവില്‍ 10 വര്ഷക്കാലയളവിനും അപ്പുറം ഉള്ളവയായിരിക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ ഇക്വിറ്റി-ഓറിയന്റഡ് സ്കീമുകളാണ് (>=65% ഇക്വിറ്റി അലോക്കേഷന്) ദീര്‍ഘകാല നിക്ഷേപ ഓപ്ഷനുകളില്‍ ഏറ്റവും മികച്ചത്. ഹൈബ്രിഡ്, ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ഇക്വിറ്റികള്‍ക്ക് ഹ്രസ്വകാലത്തില്‍ കൂടുതല്‍ ചാഞ്ചാട്ടം ഉണ്ടാകാമെങ്കിലും വളര്‍ച്ചയ്ക്കുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. വൈവിധ്യതയില്‍ മികച്ച ഒരു ഇക്വിറ്റി ഫണ്ട് ദീര്‍ഘകാലം കൊണ്ട് കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ച നല്‍കിയേക്കും.
ഉയര്‍ന്ന റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേണുകള്‍ (ഷാര്‍പ് അനുപാതം) ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കണം. അതായത് ഉയര്‍ന്ന റിട്ടേണുകളും അതേ അളവില്‍ റിസ്കും വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളിലായിരിക്കണം നിക്ഷേപിക്കേണ്ടത്. അതു പോലെ, കോമ്പൗണ്ടിങ്ങ് ഇഫക്ട് നിമിത്തം ഫണ്ടിന്റെ റിട്ടേണുകള്‍ എക്സ്പെന്‍സ് അനുപാതം കൊണ്ട് ബാധിക്കപ്പെടാം. അതിനാല്‍, എക്സ്പെന്‍സ് അനുപാതം കുറഞ്ഞ ഒരു ഫണ്ട് തെരഞ്ഞെടുക്കണം. അതായത് ദീര്‍ഘകാലം കൊണ്ട് ഫണ്ടിന്റെ റിട്ടേണുകള്‍ ബൂസ്റ്റ് ചെയ്യാന്‍ കഴിയും വിധമുള്ള കൂടുതല്‍ ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ ലഭ്യമാകും എന്നര്‍ത്ഥം. ഫണ്ട് മാനേജര്‍ നല്ല ഫലങ്ങള്‍ നല്കുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ച് അറിയണം. അദ്ദേഹം മാനേജ് ചെയ്ത ഫണ്ടുകളുടെ തരങ്ങള്‍ നോക്കി അവ തുടര്‍ച്ചയായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച വച്ചിട്ടുണ്ടോ എന്ന് അറിയണം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള ഉയര്‍ന്ന ബീറ്റയുള്ള ഫണ്ടുകളും നിങ്ങള്‍ക്ക് നോക്കാവുന്നതാണ്. കാരണം അവ വിപണിയേക്കാള്‍ കൂടുതല്‍ ലാഭം/നഷ്ടം ഉണ്ടാക്കിയാലും പൊതുവില്‍ ദീര്‍ഘകാലത്തില്‍ അവ വളരും. അതിനാല്‍ ഒരു ഉയര്‍ന്ന ബീറ്റ എന്നതിനര്‍ത്ഥം ദീര്‍ഘകാലത്തില്‍ വിപണിയേക്കാള്‍ നിങ്ങളുടെ ഫണ്ട് ലാഭം നല്‍കും എന്നാണ്.