ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപമാണോ മ്യൂച്വല്‍ ഫണ്ടുകള്‍?

ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപമാണോ മ്യൂച്വല്‍ ഫണ്ടുകള്‍? zoom-icon

അതെ! വലുതല്ലാത്ത സമ്പാദ്യമോ കുറഞ്ഞ തുകയോ കൊണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകനു പോലും അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം.
സേവിംഗ്സ് ബാങ്ക് (SB) അക്കൗണ്ട് ഉള്ള മിക്കവാറും എല്ലാ വ്യക്തികൾക്കും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കാനാവും. എല്ലാ മാസവും ₹ 500* വരെ കുറഞ്ഞ തുകയിൽ, പതിവായി നിക്ഷേപിക്കുന്ന ശീലം മ്യൂച്വൽ ഫണ്ടുകൾ പ്രോത്സാഹിപ്പിക്കുന്നു.

ഇനി പറയുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ ചെറുകിട നിക്ഷേപകര്‍ക്കുള്ള മറ്റ് നേട്ടങ്ങള്‍- 

  1. ലളിതമായ ട്രാന്‍സാക്ഷന്‍: നിക്ഷേപവും റിവ്യൂവും മാനേജും ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിന്ന് റിഡീം ചെയ്യലുമെല്ലാം ലളിതമായ പ്രക്രിയകളാണ്. 
  2. പൂർണ്ണമായ സുതാര്യത നേടുക: പരമാവധി സുതാര്യത, വ്യക്തമായ വെളിപ്പെടുത്തലുകൾ, അക്കൗണ്ടുകളുടെ സമയബന്ധിതമായ സ്റ്റേറ്റ്മെന്റുകൾ എന്നിവയാണ് ഒരു ചെറിയ അല്ലെങ്കിൽ ആദ്യ നിക്ഷേപകൻ ശ്രദ്ധിക്കുന്നത്.
  3. പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്നത്: സമഗ്രമായ ഗവേഷണത്തിലൂടെ തങ്ങളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്ന, ഫണ്ട് മാനേജർമാർ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയും. 
  4. എല്ലാ നിക്ഷേപകരും തുല്യരാണ്: 500 രൂപ നിക്ഷേപിച്ച ആൾക്കും അല്ലെങ്കിൽ ₹5 കോടി നിക്ഷേപിച്ച ആൾക്കും ഒരു മ്യൂച്വൽ ഫണ്ട് ഒരേ നിക്ഷേപ പ്രകടനം നൽകുന്നു. അതിനാൽ, ചെറുതായാലും വലുതായാലും എല്ലാ നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു.
  5. ലിക്വിഡിറ്റി: റിയൽ എസ്റ്റേറ്റ് പോലുള്ള നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആവശ്യമായി വരുമ്പോള്‍ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ റിഡീം ചെയ്യുക വളരെ എളുപ്പമാണ്. നിങ്ങൾക്ക് ഫണ്ട് ഹൗസിൽ നേരിട്ട് മ്യൂച്വല്‍ ഫണ്ടുകൾ റിഡീം ചെയ്യുകയോ സെക്കൻഡറി മാർക്കറ്റിൽ അവ വിൽക്കുകയോ ചെയ്യാം.

ഏതൊരു നിക്ഷേപത്തിനും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. ട്രേഡിംഗ് വോളിയങ്ങൾ, ലിക്വിഡിറ്റി റിസ്ക് തുടങ്ങിയവ പോലുള്ള നിക്ഷേപ നഷ്ടസാധ്യതകൾ മ്യൂച്വൽ ഫണ്ടുകൾക്കുമുണ്ട്. എന്നാൽ, അവ ചെറുകിട നിക്ഷേപകർക്ക് വിപുലമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 

നിങ്ങള്‍  എത്ര ചെറിയ നിക്ഷേപം കൊണ്ട് ആരംഭിച്ചാലും, 
നിങ്ങളുടെ ലക്ഷ്യങ്ങള്‍ എത്ര ചെറുതായിരുന്നാലും മ്യൂച്വല്‍ ഫണ്ടുകള്‍ ശരിയാണ്.

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

*കുറഞ്ഞ നിക്ഷേപ തുക: മിക്കവാറും മ്യൂച്വൽ ഫണ്ടുകളും 500 രൂപ എന്ന ഏറ്റവും കുറഞ്ഞ SIP അനുവദിക്കുന്നു. എന്നിരുന്നാലും, ചില സ്കീമുകൾക്ക് നിക്ഷേപ അപേക്ഷയ്ക്കിടെ ഉയർന്ന തുക ആവശ്യമായി വന്നേക്കാം.
^ലോക്ക്-ഇൻ കാലയളവ്: മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു ലോക്ക്-ഇൻ കാലയളവ് ഉണ്ടാകാം. ലോക്ക്-ഇൻ കാലയളവ് അവസാനിച്ചതിന് ശേഷം മാത്രമേ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം വീണ്ടെടുക്കാനാകൂ.

447

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??