ഡെറ്റ് ഫണ്ടുകള്‍ എന്നാല്‍ എന്താണ്?

Video

ഡെറ്റ് ഫണ്ടുകള്‍ എന്നത് കോര്‍പറേറ്റ്, സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് ഡെറ്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍ എന്നിങ്ങനെയുള്ള ഫിക്സഡ് ഇന്‍കം ഇന്‍സ്ട്രുമെന്‍റുകളില്‍ നിക്ഷേപിക്കുന്ന, മൂലധന അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണ്. ഡെറ്റ് ഫണ്ടുകളെ ഫിക്സഡ് ഇന്‍കം ഫണ്ടുകള്‍ അഥവാ ബോണ്ട്‌ ഫണ്ടുകള്‍ എന്നും വിളിക്കാറുണ്ട്.

താഴ്ന്ന ചെലവു ഘടനയും താരതമ്യേന സുസ്ഥിരമായ റിട്ടേണുകളും താരതമ്യേന ഉയര്‍ന്ന ലിക്വിഡിറ്റിയും ന്യായമായ സുരക്ഷയും ആണ് ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതു കൊണ്ടുള്ള ചില സുപ്രധാന നേട്ടങ്ങള്‍.

റെഗുലര്‍ ഇന്‍കം ആഗ്രഹിക്കുകയും എന്നാല്‍ റിസ്ക്‌ എടുക്കാന്‍ സന്നദ്ധത ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമായതാണ് ഡെറ്റ് ഫണ്ടുകള്‍. ഡെറ്റ് ഫണ്ടുകള്‍ക്ക് ചാഞ്ചാട്ടം കുറവാണ് എന്നതിനാല്‍ ഇക്വിറ്റി ഫണ്ടുകളേക്കാള്‍ റിസ്ക്‌ കുറഞ്ഞവയാണ് ഇവ. ബാങ്ക് ഡിപ്പോസിറ്റുകള്‍ പോലെയുള്ള പരമ്പരാഗത ഫിക്സഡ് ഇന്‍കം ഉല്‍പന്നങ്ങളില്‍ സമ്പാദ്യം നടത്തി ചാഞ്ചാട്ടം കുറഞ്ഞ സുസ്ഥിരമായ റിട്ടേണുകള്‍ പ്രതീക്ഷിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ്. കാരണം, നികുതി നേട്ടങ്ങള്‍ സഹിതം ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും എന്നതിനാല്‍, മികച്ച റിട്ടേണുകള്‍ നേടിത്തരികയും ചെയ്യും.

പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമല്ല ഡെറ്റ് ഫണ്ടുകള്‍. എന്നിരുന്നാലും, മൂലധന സുരക്ഷയുടെ കാര്യത്തില്‍, ഇവയ്ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ വളരെ ഉയര്‍ന്ന മാര്‍ക്ക് നല്‍കാം.

443
451
444

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??