എന്താണ് മൾട്ടി ക്യാപ്പ്, ഫ്ലെക്സി ക്യാപ്പ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം?

എന്താണ് മൾട്ടി ക്യാപ്പ്, ഫ്ലെക്സി ക്യാപ്പ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം? zoom-icon

എന്താണ് മൾട്ടി ക്യാപ്പ്, ഫ്ലെക്സി ക്യാപ്പ് ഫണ്ടുകൾ എന്ന് നിങ്ങൾക്ക് സന്ദേഹം ഉണ്ടെങ്കിൽ, സെബി 2017 ഒക്ടോബറിൽ പുറത്തിറക്കുകയും 2018 ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്ത പ്രോഡക്റ്റ് കാറ്റഗറൈസേഷന്‍ സർക്കുലർ നോക്കാവുന്നതാണ്. ഈ സർക്കുലർ മൾട്ടിക്യാപ്പ് ഫണ്ടുകളെ അവയുടെ അസറ്റുകളുടെ 65% ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ ക്യാപ്പ് സ്റ്റോക്കുകളില്‍ ഉടനീളമുള്ള ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. മൾട്ടി ക്യാപ്പ് ഫണ്ട് നിക്ഷേപകർക്ക് ഗംഭീരമായ ഡൈവേഴ്സിഫിക്കേഷന്‍ നൽകുകയെന്ന ലക്ഷ്യത്തോടെ 2020 സെപ്റ്റംബറിൽ ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സ്റ്റോക്കുകളില്‍ ഓരോന്നിലും കുറഞ്ഞത് 25% വീതം എക്സ്പോഷർ പരിപാലിക്കേണ്ടത് മള്‍ട്ടിക്യാപ്പ് ഫണ്ടുകളില്‍ സെബി നിർബന്ധമാക്കി. എന്നിരുന്നാലും, ഇത് ഫണ്ട് മാനേജർക്ക് അവരുടെ അവലോകനം അടിസ്ഥാനമാക്കി അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള കഴിവ് പരിമിതപ്പെടുത്തുന്നുണ്ട്. കാരണം ചില സമയങ്ങളിൽ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യേക സെഗ്‌മെന്റിനെ മറികടക്കാൻ അത് ആവശ്യമായി വന്നേക്കാം. അതായത് ചുരുങ്ങിയത് 25% അലോക്കേഷൻ എന്ന നിബന്ധന ലംഘിക്കേണ്ടി വന്നേക്കാം എന്ന് അര്‍ത്ഥം.

അതിനാലാണ് 2020 നവംബറിൽ സെബി ഫ്ലെക്സി ക്യാപ്പ് ഫണ്ടുകൾ അവതരിപ്പിച്ചത്. അവ മള്‍ട്ടി ക്യാപ്പ് ഫണ്ടുകൾക്ക് സമാനമാണെങ്കിലും വഴക്കമാര്‍ന്ന ഒരു നിക്ഷേപ മാന്‍ഡേറ്റ് പിന്തുടരുന്നുണ്ട്. മൾട്ടിക്യാപ്പ്, ഫ്ലെക്സിക്യാപ്പ് ഫണ്ടുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം രണ്ടാമത്തേത് അതിന്റെ അസറ്റുകളുടെ 65% ഇക്വിറ്റി, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ അലോക്കേറ്റ് ചെയ്യുമെന്ന് ഉറപ്പാക്കുമ്പോള്‍ തന്നെ, ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവയിലുള്ള അലോക്കേഷനില്‍ മാറ്റം വരുത്താമെന്ന സൗകര്യവും നല്‍കുന്നുണ്ട് എന്നതാണ്. ഉദാഹരണത്തിന്, ഒരു സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ സ്മോള്‍ ക്യാപ്പുകളിലെ നിക്ഷേപം കുറയ്ക്കേണ്ടതുണ്ടെന്ന് ഫണ്ട് മാനേജർക്ക് തോന്നുകയാണെങ്കിൽ, അവര്‍ക്ക് ആ അലോക്കേഷൻ വേണ്ടെന്നു വയ്ക്കാനും ലാര്‍ജ് ക്യാപ്പ്/മിഡ് ക്യാപ്പുകളിലേക്കുള്ള വിഹിതം വർദ്ധിപ്പിക്കാനും കഴിയും. ഒരു മൾട്ടി ക്യാപ്പ് ഫണ്ടിന് അതിന്റെ പോർട്ട്‌ഫോളിയോ ഈ രീതിയില്‍ ഡൈനാമിക് ആയി മാനേജ് ചെയ്യാന്‍ കഴിയില്ല.
    
മാര്‍ക്കറ്റ് സൈക്കിളുകള്‍ കണക്കിലെടുക്കാതെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുകളിലുടനീളം സ്മോൾ ക്യാപ്പ്, മിഡ് ക്യാപ്പ്, ലാര്‍ജ് ക്യാപ്പ് കമ്പനികളില്‍ ഒരു ഫിക്സഡ് അലോക്കേഷന്‍ നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മൾട്ടി ക്യാപ്പ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. മാര്‍ക്കറ്റ് വീക്ഷണഗതികള്‍ക്ക് അനുസൃതമായി മാര്‍ക്കറ്റ് ക്യാപ്പുകളിലുടനീളം എക്സ്പോഷര്‍ കൂടാനോ കുറയാനോ സാധ്യതയുള്ള വഴക്കമാര്‍ന്ന ഒരു നിക്ഷേപ തന്ത്രം ഇഷ്ടപ്പെടുന്നവർക്ക് ഫ്ലെക്സി ക്യാപ്പ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.

444

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??