ഒരു നിശ്ചിത ഇടവേളയിൽ സ്ഥിരമായി നിക്ഷേപം നടത്താൻ സഹായിക്കുന്നു എന്ന അർത്ഥത്തിൽ സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIP) ഒരേപോലെ ഉള്ളവയാണ്. എന്നിരുന്നാലും, അവയുടെ പ്രവർത്തന രീതി വ്യത്യസ്തമാണ്.നമുക്ക് ഇവ രണ്ടും വേറിട്ടും, SIP-യും STP-യും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാൻ കഴിയും.
1. SIP: മ്യൂച്വൽ ഫണ്ടുകളിലെ ഒരു തരം നിക്ഷേപമാണ് SIP-കൾ. ദൈനംദിനം, പ്രതിവാരം, പ്രതിമാസം, ത്രൈമാസം എന്നിങ്ങനെയുള്ള കൃത്യമായ ഇടവേളകളിൽ ഏതെങ്കിലും മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഇത് നിക്ഷേപകരെ അനുവദിക്കുന്നു. ഇത് മ്യൂച്വൽ ഫണ്ടുകളിലെ കൂടുതൽ വ്യവസ്ഥാപിതവും നിയന്ത്രിതവുമായ നിക്ഷേപമാണ്.
2. STP: ഒരു നിക്ഷേപകന് ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിന്ന് അതേ ഫണ്ട് ഹൗസിന്റെ മറ്റൊരു മ്യൂച്വൽ ഫണ്ട് സ്കീമിലേക്ക് പണം കൈമാറാൻ കഴിയുമ്പോഴാണ് STP ആകുന്നത്. ഒരു STP-യിൽ, ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിന്ന് മറ്റൊന്നിലേക്ക് മുൻകൂട്ടി നിശ്ചയിച്ച സമയ ഇടവേളകളിൽ ഒരു നിശ്ചിത തുക കൈമാറണമെന്ന് നിങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നു. ഈ സ്ട്രാറ്റെജി ലംപ്സം ഉള്ളപ്പോൾ നിക്ഷേപകർക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, എന്നാൽ അസ്ഥിരത കുറയ്ക്കുന്നതിന് നിക്ഷേപം മരവിപ്പിക്കാൻ ആഗ്രഹിക്കുന്നു.
ഈ രണ്ട് ലക്ഷണങ്ങളും സ്വഭാവത്തിൽ വ്യത്യസ്തമാണ്, അതിനാൽ SIP-യും STP-യും, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചില ലളിതമായ ഉദാഹരണങ്ങൾ ഉപയോഗിച്ച് നമുക്ക് മനസിലാക്കാൻ കഴിയും.
SIP-യുടെ ഉദാഹരണം:
SIP-യുടെ രൂപത്തിൽ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകൻ ആദ്യം ശരിയായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം, നിക്ഷേപ ആവൃത്തി തിരഞ്ഞെടുക്കണം (ഉദാ. എല്ലാ മാസവും), അവൻ/അവൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക തിരഞ്ഞെടുക്കണം (അതായത്, ഉദാ. 10,000), സ്കീമും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തിരഞ്ഞെടുത്ത ഫണ്ടിലേക്ക് ഓട്ടോമാറ്റിക് ഡെബിറ്റുകളും സജ്ജമാക്കണം. ഇത് SIP വഴി തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ട് സ്കീമിൽ 10,000 രൂപ നിക്ഷേപിക്കുന്നത് പ്രവർത്തനക്ഷമമാക്കും.
STP ഉദാഹരണം:
ഒരു നിക്ഷേപകന് 20 ലക്ഷം രൂപയുടെ ലംപ്സം സമ്പാദ്യം ഉണ്ട് - എന്നാൽ വിപണി അസ്ഥിരമായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽ ഒരു ലംപ്സം നിക്ഷേപം നടത്താൻ നിക്ഷേപകൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, അവൻ/അവൾ ഇരുപത് ലക്ഷംരൂപ മുഴുവനും ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, അവ താരതമ്യേന അസ്ഥിരത കുറഞ്ഞവയാണ്. തുടർന്ന്, അയാൾക്ക്/അവൾക്ക് ഫണ്ടിന് വേണ്ടി ഒരു STP സജ്ജീകരിക്കാൻ കഴിയും, അതിൽ അവരുടെ ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള പണം കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുത്ത ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റാൻ കഴിയും.
ഒരേ ഫണ്ട് ഹൗസിൽ നിന്ന് മാത്രമേ മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉപയോഗിച്ച് STP-കൾ സജ്ജീകരിക്കാൻ കഴിയുകയുള്ളൂ. ഒരു ഫണ്ട് ഹൗസിനുള്ളിൽ രണ്ടോ അതിലധികമോ സ്കീമുകളുള്ള ഒരു STP സജജീകരിക്കാനായി നിക്ഷേപകന് തിരഞ്ഞെടുക്കാൻ കഴിയും. ലംപ്സം നിക്ഷേപിച്ച ഡെറ്റ് ഫണ്ടിൽ എന്തെങ്കിലും എക്സിറ്റ് ലോഡ് ഉണ്ടോയെന്ന് നിക്ഷേപകൻ പരിശോധിക്കണം.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.