ഒരു നിർദ്ദിഷ്ട ഓഹരി വിപണി സൂചികകളുടെ (BSE സെൻസെക്സ്, നിഫ്റ്റി 50, നിഫ്റ്റി മിഡ്ക്യാപ് ഇൻഡക്സ് തുടങ്ങിയവ) പ്രകടനം നിരീക്ഷിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ഇൻഡെക്സ് ഫണ്ടുകൾ. സൂചികയുടെ ഘടനയെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്ന ഒരു സെക്യൂരിറ്റീസ് പോർട്ട്ഫോളിയോ കൈവശം വച്ചുകൊണ്ട് പ്രത്യേക ബെഞ്ച്മാർക്ക് പട്ടികകളുടെ നിക്ഷേപ വരുമാനം ആവർത്തിക്കാൻ ഈ ഫണ്ടുകൾ ലക്ഷ്യമിടുന്നു. എന്നാൽ ആരാണ് ഇൻഡെക്സ് ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത്?
താരതമ്യേന നഷ്ടസാധ്യതയിൽ താൽപ്പര്യമില്ലാത്ത നിക്ഷേപകർക്ക് അനുയോജ്യമായ ഒരു നിക്ഷേപമാണ് ഇൻഡെക്സ് ഫണ്ടുകൾ. കാരണം ഈ ഫണ്ടുകൾ ഒരു പ്രത്യേക വിപണി സൂചികയെ ചിത്രീകരിക്കുന്നു. അങ്ങനെ അതിന്റെ ഇക്വിറ്റി-ലിങ്ക്ഡ് നഷ്ടസാധ്യതകൾ കുറയ്ക്കുന്നു. എന്നിരുന്നാലും, വിപണി താഴേക്കിറങ്ങുമ്പോൾ നഷ്ടസാധ്യതയും അസ്ഥിരതയും ഉണ്ട്.
മ്യൂച്വൽ ഫണ്ടിലെ പുതിയ നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്. ഇൻഡെക്സ് ഫണ്ടുകളിലെ നിക്ഷേപം കാലാകാലങ്ങളിൽ അടിസ്ഥാന സൂചികയുടെ പ്രകടനവുമായി പൊരുത്തപ്പെടുത്തുന്നതിനോ നിരീക്ഷിക്കുന്നതിനോ ഇൻഡെക്സ് ഫണ്ടിന്റെ പോർട്ട്ഫോളിയോ മാനേജരെ മാത്രം ആശ്രയിക്കുന്നു എന്നതാണ് ഇതിനുള്ള കാരണം.
ഒരു ദീർഘമായ നിക്ഷേപ കാലയളവിൽ മികച്ച മിതമായ വരുമാനം നൽകുന്നതിന് കാലങ്ങളായി അറിയപ്പെടുന്നതിനാൽ, ഇൻഡെക്സ് ഫണ്ടുകൾ ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാകുന്നു.
ഇൻഡെക്സ് ഫണ്ടുകൾ സാധാരണയായി മിതമായ/ഉയർന്ന നഷ്ടസാധ്യതയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ചില സാധ്യതയുള്ള പരിമിതികൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്:
• നോൺ-ഇൻഡെക്സ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായഫ്ലെക്സിബിലിറ്റി.
• തിരഞ്ഞെടുത്ത ഇൻഡെക്സ്ഫണ്ട് മാനേജർ കൃത്യമായി ട്രാക്ക് ചെയ്യാത്തതിനാലുള്ളനഷ്ടസാധ്യതയുണ്ട്.
• പകർത്താൻ ലക്ഷ്യമിടുന്ന സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ ഫണ്ട് മോശം പ്രകടനം നൽകാനുള്ള സാധ്യതയുണ്ട്.
അവസാനമായി, ഇൻഡെക്സ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പ്രാഥമികമായി, നിക്ഷേപകന്റെ നഷ്ടം സഹിക്കാനുള്ള കഴിവ്, സാമ്പത്തിക ലക്ഷ്യങ്ങൾ തുടങ്ങിയ നിക്ഷേപ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ സവിശേഷതകൾ ഫണ്ടിലുള്ള നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ നിർണ്ണയിക്കാൻ സഹായിക്കും.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.