വ്യത്യാസം മനസ്സിലാക്കുക: മ്യൂച്വൽ ഫണ്ടും SIP-കളും
മ്യൂച്വൽ ഫണ്ട് എന്നത് ഒരു ഫൈനാൻഷ്യൽ ഉൽപ്പന്നമാണ്, അതേസമയം SIP എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമാണ്. നിങ്ങൾ SIP രീതി തിരഞ്ഞെടുക്കുമ്പോഴും ഒരു മ്യൂച്വൽ ഫണ്ട് സ്കീമിലാണ് നിക്ഷേപിക്കുന്നത്.
മ്യൂച്വൽ ഫണ്ടുകളിലും SIP-കളിലും നിക്ഷേപിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ എങ്ങനെയാണ് സഹായിക്കുകയെന്ന് നോക്കാം
മ്യൂച്വൽ ഫണ്ട് എന്നാലെന്താണ്?
മ്യൂച്വൽ ഫണ്ടിൽ, ഒന്നിലധികം നിക്ഷേപകർ അവരുടെ പണം ഒന്നിച്ച് സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവ പോലുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നു. പരിചയസമ്പന്നരായ ഫണ്ട് മാനേജർമാർ ആ പണം കൈകാര്യം ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്രൊഫഷണൽ മാനേജ്മെന്റും വൈദഗ്ധ്യവും അനുബന്ധ ചെലവുകളുള്ളതാണ്. ഈ ഫീസ് സാധാരണയായി ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ ഒരു ചെറിയ ശതമാനമാണ്, അവ ഫണ്ടിന്റെ വരുമാനത്തിൽ നിന്ന് കിഴിവ് ചെയ്യും. ഒരു നിക്ഷേപകൻ എന്ന നിലയിൽ, ഫണ്ടിന്റെ മൊത്തം ആസ്തികളുടെ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകൾ നിങ്ങൾക്ക് സ്വന്തമായുണ്ട്. അടിസ്ഥാന സെക്യൂരിറ്റികളുടെ വിപണിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഈ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യം മാറിക്കൊണ്ടിരിക്കുന്നു.
ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്:
1. ലംപ്സം രീതി: നിങ്ങൾക്ക് മിച്ചം പണം ഉള്ളപ്പോഴെല്ലാം, അത് ഒരു ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രയോജനപ്പെടുത്താൻ കഴിയും. നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുകയ്ക്ക് ഒരു നിയന്ത്രണവുമില്ല. ലംപ്സം നിക്ഷേപങ്ങൾക്ക്, ഏറ്റവും കുറഞ്ഞ തുക മിക്കപ്പോഴും 500 രൂപയിൽ ആരംഭിക്കുന്നു.
2. SIP-കൾ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ): SIP-യിലൂടെ, നിങ്ങൾക്ക് 100രൂപ എന്ന കുറഞ്ഞ സംഖ്യ മുതൽ ഒരു സ്ഥിരം തുക സംഭാവന ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ, ആ നിർദ്ദിഷ്ട തീയതികളിൽ മ്യൂച്വൽ ഫണ്ടിന്റെ അറ്റ ആസ്തി മൂല്യത്തിന് (NAV) തുല്യമായ യൂണിറ്റുകൾ നിങ്ങൾക്ക് അനുവദിക്കും. NAV അടിസ്ഥാനപരമായി ഒരു പ്രത്യേക തീയതിയിലുള്ള മ്യൂച്വൽ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വിപണി മൂല്യത്തെ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് SIP-കളിലൂടെ നിക്ഷേപം നടത്തണം?
1. രൂപയുടെ കോസ്റ്റ് ആവറേജിങ്ങ്
കൃത്യമായ ഇടവേളകളിൽ നിങ്ങൾ ഒരു നിശ്ചിത തുകയ്ക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്നു. നിങ്ങളുടെ നിക്ഷേപ ചെലവുകളുടെ ശരാശരിയിൽ, വിപണി താഴുമ്പോൾ കൂടുതൽ വാങ്ങുന്നു, ഉയരുമ്പോൾ കുറച്ച് വാങ്ങുന്നു. അതാണ് രൂപയുടെ കോസ്റ്റ് ആവറേജിങ്ങ്.
2. ചെറുതായി ആരംഭിക്കുക
നിക്ഷേപിക്കാൻ കഴിയുന്ന തുക പരിഗണിക്കാതെ, എസ്ഐപികൾ ആർക്കും ലഭ്യമാണ്. നിങ്ങൾക്ക് പ്രതിമാസം 500 രൂപ എന്ന കുറഞ്ഞ സംഖ്യയിൽ ആരംഭിക്കാം, തുടർന്ന് കാലക്രമേണയുള്ള മികച്ച വരുമാനത്തിന് നേടാം. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക ഒരോ സ്കീമിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
3. ഫ്ലെക്സിബിലിറ്റിയും നിയന്ത്രണവും
നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിന് അനുയോജ്യമായ നിക്ഷേപ തുകയും തവണകളും തിരഞ്ഞെടുക്കാനുള്ള സൗകര്യം SIP-കൾ നൽകുന്നു. നിങ്ങൾക്ക് തുക ചെലവഴിക്കുന്നത് വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ താൽക്കാലികമായി നിർത്താനോ അവസാനിപ്പിക്കാനോ കഴിയും.
4. കോംപൗണ്ടിംഗിന്റെ ശക്തി
നിങ്ങൾ ദീർഘകാലത്തേക്ക് നിക്ഷേപം തുടരുകയാണെങ്കിൽ, വിപണിയിലെ നഷ്ടസാധ്യതയ്ക്ക് വിധേയമായി കോംപൗണ്ടിംഗിന്റെ ശക്തിയുടെ നേട്ടം നൽകിക്കൊണ്ട് നിങ്ങളുടെ പണം വർദ്ധിക്കുന്നു.
5. അച്ചടക്കമുള്ള നിക്ഷേപ ശീലം
അച്ചടക്കമുള്ള നിക്ഷേപ സമീപനം കെട്ടിപ്പടുക്കാൻ SIP-കൾ നിങ്ങളെ സഹായിക്കുന്നു. വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് ഒന്നിലധികം SIP-കൾ എടുക്കാനും അവ നേടിയെടുക്കാനും കഴിയും.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള മാർഗ്ഗങ്ങൾ
നേരിട്ടുള്ള നിക്ഷേപം: നിങ്ങൾ മ്യൂച്വൽ ഫണ്ട് കമ്പനി വഴി നേരിട്ട് നിക്ഷേപിക്കുന്നു. ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് മുതൽ നിക്ഷേപം നടത്തുന്നത് വരെയുള്ള മുഴുവൻ നിക്ഷേപ പ്രക്രിയയുടെയും ചുമതല നിങ്ങൾ ഏറ്റെടുക്കുന്നു എന്നാണ് ഇതിനർത്ഥം. ഇടനിലക്കാർ ഉൾപ്പെടാത്തതിനാൽ ഇത് മിക്കപ്പോഴും കുറഞ്ഞ ഫീസുള്ളതാണ്.
ഡിസ്ട്രിബ്യൂട്ടർ നിക്ഷേപം: ഒരു ഡിസ്ട്രിബ്യൂട്ടർ വഴി നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ ഒരു സാമ്പത്തിക ഉപദേഷ്ടാവ് അല്ലെങ്കിൽ ബ്രോക്കർ പോലുള്ള ഒരു ഇടനിലക്കാരനൊപ്പം പ്രവർത്തിക്കുന്നു. അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ നിങ്ങളെ നയിക്കുന്നു. എന്നിരുന്നാലും, ഡിസ്ട്രിബ്യൂട്ടർമാരുടെ സേവനങ്ങൾ കാരണം ഈ ഓപ്ഷന് അധിക ചെലവ് ഉണ്ടായേക്കാം.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.