ദീർഘകാലാടിസ്ഥാനത്തിലുള്ള മറ്റ് അസറ്റ് ക്ലാസുകളേക്കാൾ മികച്ച വരുമാനം നേടാനുള്ള കഴിവ് ഉള്ളതിനാൽ നിരവധി ആളുകൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നു, പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് പലർ ക്കും അറിയില്ല. മ്യൂച്വൽ ഫണ്ടുകൾ നഷ്ടടസാധ്യതയുള്ളവ ആയതിനാൽ, കഠിനാധ്വാനം ചെയ്ത സമ്പാദ്യം അതിലേക്ക് നിക്ഷേപിക്കുന്നതിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ സംശയിച്ചു നിൽ ക്കുന്നത് പതിവാണ് നഷ്ട സാധ്യതയില്ലാതെ മ്യൂച്വൽ ഫണ്ടുകളുടെ ആനുകൂല്യങ്ങൾ ലഭിക്കാനായി ഏത് ഫണ്ടിലാണ് അവർ നിക്ഷേപം നടത്തേണ്ടതെന്ന് കണ്ടെത്തുന്നതിന് അവർ നിരന്തരം ഗവേഷണം നടത്തുന്നു. സൌജന്യ ലഞ്ചുകളില്ലാത്തതിനാൽ, മറ്റ് മ്യൂച്വൽ ഫണ്ടുകളെപ്പോലെ വരുമാനം നൽകുന്ന ഒരു സീറോ-റിസ്ക് ഫണ്ട് നമ്മുടെ പക്കലില്ല. എന്നാൽ ഓവർ നൈറ്റ് ഫണ്ടുകൾ ഇതിനോട് ഏറെ അടുത്ത് നിൽക്കുന്നവയാണ്.
ഈ ഫണ്ടുകൾ അടുത്ത ദിവസം മെച്യൂരിറ്റിയിലെത്തുന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. അതിനാൽ, അവ ഉയർ ന്ന ലിക്വിഡിറ്റി ഉള്ളതും കുറഞ്ഞ നഷ്ടടസാധ്യതയുമുള്ളവയുമാണ്. എന്നാൽ ഈ ഫണ്ടുകളിലൂടെ ദീർഘകാലത്തേക്ക് നിങ്ങളെ സേവിക്കുന്നതിന് നിങ്ങളുടെ പോര്ട്ട്ഫോളിയൊയ്ക്ക് ആവശ്യമായ വരുമാനം ഉണ്ടാക്കുക എന്ന കാര്യം ബുദ്ധിമുട്ടാണ്. നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നിക്ഷേപിക്കുന്നതിനു മുമ്പ് മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തോതിൽ പരീക്ഷണം നടത്തുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഓവർനൈറ്റ് ഫണ്ടുകളാണ് അതിനുള്ള ഉത്തരം. എന്നാൽ കുറച്ച് സമയത്തേക്ക് മാത്രം ഒരു വലിയ തുക നീക്കി വയ്ക്കാനോ നിക്ഷേപ ഓപ്ഷനായി മ്യൂച്വൽ ഫണ്ടുകളുമായി ഒന്ന് ഇടപഴകി നോക്കാനോ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാത്രം ഈ ഫണ്ടുകൾ ഉപയോഗിക്കുക. ക്രിക്കറ്റ് കളിക്കാർ ഒരു മത്സരത്തിന് പോകുന്നതിനുമുമ്പ് നെറ്റ് പ്രാക്ടീസ് സെഷനുകൾ നടത്തുന്നതു പോലെയാണ് ഇവയും.